ഉണ്ണി നായർ, കോളീന

 
Entertainment

"എന്‍റെ അച്ഛൻ ആ വഴി പോയോ എന്നറിയില്ല"; ഉണ്ണി നാ‍യരും കൊളീനയും കാണാൻ ഒരുപോലെ! ഹിറ്റായി നടന്‍റെ മറുപടി

ഇറ്റാലിയൻ മുൻ റഫറി കോളീനയുമായി ഉണ്ണി നായർക്കുള്ള സാമ്യത്തേക്കുറിച്ചായിരുന്നു ചോദ്യം

Manju Soman

ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി നായർ. സ്വതസിദ്ധമായ അഭിനയ ശൈലി തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. അപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉണ്ണി നായരുടെ ഒരു വിഡിയോ ആണ്.

ഫുട്ബോൾ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ഇറ്റാലിയൻ മുൻ റഫറി കോളീനയുമായി ഉണ്ണി നായർക്കുള്ള സാമ്യത്തേക്കുറിച്ചായിരുന്നു ചോദ്യം. ഒരു സിനിമയുടെ പ്രിവ്യൂ ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കൊളീനയെ പോലുയുണ്ടല്ലോ എന്ന് ഓൺലൈൻ മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിന് രസകരമായാണ് അദ്ദേഹം പ്രതികരിച്ചത്.

'ഒരാളെ പോലെ ഒൻപത് പേരുണ്ടാകുമെന്ന് പറയാറില്ലേ. അല്ലാതെ ഞാനെന്ത് കാട്ടാനാ. ചിലപ്പോൾ എന്റെ അച്ഛൻ ഇനി ആ വഴിയ്ക്ക് പോയോ എന്ന് എനിക്കറിയില്ല'- എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയായിരുന്നു. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയത്.

നേപ്പാളിൽ വൻ പ്രളയം; ഗ്രാമങ്ങൾ ഒലിച്ചുപോയി, 8 പേർ മരിച്ചു, 40 പേരെ കാണാതായി

മോദിക്ക് 289%, രാഹുൽ ഗാന്ധിക്ക് 180%; ജെൻ സി പ്രതിഷേധത്തിന് പിന്നാലെ കുതിച്ചുയർന്ന് മോദിയുടെയും രാഹുലിന്‍റെയും ഇൻസ്റ്റഗ്രാം എൻഗേജ്‌മെന്‍റ്

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ