ഉഷ ഹസീന | ജയറാം

 
Entertainment

ജയറാം വഞ്ചിച്ചു, സ്ട്രോക്ക് വന്ന് മരണക്കിടക്കയിൽ കിടന്നപ്പോൾ പോലും തിരിഞ്ഞു നോക്കിയില്ല; ഉഷ ഹസീന

കാളിദാസിന് അഭിനയിക്കാനായി ജയറാം നൽകിയ ഉറപ്പ് വിശ്വസിച്ചാണ് ഹബീസ് ഹാപ്പി സർദാർ സിനിമ ചെയ്തത്

Namitha Mohanan

നിർമാതാവ് ഹസീബിനെ ജയറാം പറഞ്ഞ് വഞ്ചിച്ചു എന്ന ആരോപണം നിലനിൽക്കെ ഈ വാദം ശരിവച്ച് സഹോദരിയും നടിയുമായ ഉഷ ​ഹസീന. ജയറാം കൊടുത്ത വാക്കിന്‍റെ പേരിലാണ് കാളിദാസ് ജയറാമിനെ നായകനാക്കി ഹാപ്പി ദർബർ എന്ന സിനിമ ഹസീബ് നിർമിച്ചതെന്നും എന്നാൽ ചിത്രം പൊട്ടിയതിനു ശേഷം ജയറാം ഫോൺ പോലും എടുക്കാതെയായെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉഷ പ്രതികരിച്ചു. ജയറാമിന്‍റെ ശബ്ദ രേഖ അടക്കം പങ്കുവച്ചായിരുന്നു ഉഷയുടെ പ്രതികരണം.

ഗ്രാന്‍റ് ഫാദർ എന്ന സിനിമ തൊട്ടുമുമ്പ് ചെയ്തിരുന്നു. അത് വിജയിച്ചില്ല. ഹാപ്പി സർദാർ തുടങ്ങിയപ്പോൾ ഇത് ചെയ്യരുതെന്ന് ഞങ്ങളെല്ലാവരും ഹസീബിനോട് പറഞ്ഞതാണ്. പറഞ്ഞപോലെ ആ സിനിമയും വിജയിച്ചില്ല. ജയറാമിന്‍റെ വാക്കുകേട്ട് പഞ്ചാബിൽ വരെ പോയാണ് ആ സിനിമ ഷൂട്ട് ചെയ്തത്.

Get updates on WhatsApp

ജയറാമിന് വലിയ സ്നേഹമായിരുന്നു. അതുവഴി പോയാൽ വീട്ടിൽ വരാതെ പോവില്ല. ഭക്ഷണം ഒക്കെ കഴിച്ച് എപ്പോഴും സന്തോഷമമായാണ് പിരിയാറ്. എന്നാൽ ഈ സിനിമ പൊട്ടിയതോടെ ഫോൺ വിളിച്ചാൽ പോലും ജയറാം എടുക്കാതെയായി. ആ സിനിമയ്ക്ക് ശേഷം ഹസീബിന് സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങളുണ്ടായി. അവന് സ്ട്രോക്ക് വന്നു. ഒരുപാട് പേര് കാണാൻ വന്നു. പക്ഷേ ജയറാം മാത്രം വന്നില്ല.

കുറേ നാളുകൾക്ക് ശേഷം ജയറാം മകളുടെ കല്യാണ സമയത്ത് ഹസീബിനെ വിളിച്ചു. സംസാരം മനസിലാകുന്നില്ല. എന്ത് പറ്റി ഹസീബേ എന്ന് ചോദിച്ചു. അന്ന് വോയിസ് മെസേജ് ഇട്ടപ്പോൾ ജയറാം പറഞ്ഞത് ഞാനിതുവരെ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്നാണ്.

"എന്‍റെ വാക്കിന്‍റെ പേരിലാണ് കണ്ണാ ആ അങ്കിൾ അത്രയും പൈസ മുടക്കി കണ്ണന് വേണ്ടി സിനിമയെടുത്തതെന്ന് ഞാനെപ്പോഴും പറയും. പടച്ചോൻ തിരിച്ച് തരും. ഏതെങ്കിലും രൂപത്തിൽ ദൈവം എപ്പോഴും കൂടെയുണ്ടാകും. സ്ട്രോക്കുണ്ടായ വിവരം ഒരാൾ പോലും എന്നോട് പറഞ്ഞിട്ടില്ല. ഞാനിപ്പോഴാണ് അറിയുന്നത്. ഡ്രിങ്ക്സിന്‍റെ കംപ്ലെയിന്‍റ് ഉണ്ടായിരുന്നു. ആശുപത്രിയിലായി, എല്ലാം ശരിയായി. കുറച്ച് ക്രിട്ടിക്കലായിരുന്നു എന്നാണ് പറഞ്ഞത്. എല്ലാ പ്രാർത്ഥനകളും. ഈ മാസം 10 ദിവസം കഴിഞ്ഞാൽ ഞാൻ കേരളത്തിൽ വരുന്നുണ്ട്. അപ്പോൾ ഞാനവിടെ വരാം. നേരിട്ട് കണ്ടോളാം." എന്നാൽ ഇതുവരെ ഹസീബിസിനെ കാണാൻ‌ ജയറാം വന്നിട്ടില്ല. ഒരു സഹായവും ജയറാം ചെയ്തിട്ടില്ല. എന്നാണ് അന്ന് ജയറാം പറഞ്ഞത്.'

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"