രാജകുമാരിയുടെ അണിയറ പ്രവർത്തകർ ചിത്രീകരണത്തിനിടെ.

 
Entertainment

ഉത്ര വധം പ്രമേയമാകുന്ന 'രാജകുമാരി' റിലീസിനൊരുങ്ങുന്നു

ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ മഞ്ജു വാര്യർ തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പുറത്തിറക്കി

Entertainment Desk

കൊച്ചി: കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഉത്ര വധം പ്രമേയമാക്കിയ ചലചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. 'രാജകുമാരി' എന്നു പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ മഞ്ജു വാര്യർ തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പുറത്തിറക്കി.

ഉണ്ണിദാസ് കൂടത്തിൽ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്‍റെ ക്യാമറാമാൻ ശ്രീരാഗ് മങ്ങാട്ടും എഡിറ്റർ അഖിൽ ദാസ് ഹരിപ്പാടുമാണ്. കൊച്ചിൻ മീഡിയ സ്കൂളിൽ നിന്ന് ഒരേ ബാച്ചിൽ ചലചിത്ര പഠനം പൂർത്തിയാക്കിയവരാണ് മൂവരും.

'രാജകുമാരി' എന്നു പേരിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ

ഭിന്നശേഷിയുള്ള വിവാഹിതയും ഒരു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമായ ഉത്ര സ്വഗൃഹത്തിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതിനിടെയാണ് മരണപ്പെട്ടത്. ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് വെളിപ്പെടുന്നത് ആഴ്ചകൾക്ക് ശേഷമാണ്.

ഭർത്താവിന്‍റെ ഗൂഢാലോചനയാണ് ഉത്രയെ മരണത്തിലേക്ക് വലിച്ചിഴച്ചതെന്ന് സമഗ്ര അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തുന്നത്. ഉത്ര വധക്കേസിന്‍റെ വിചാരണ പൂർത്തിയാക്കി കൊല്ലം അഡീഷണൽ സെഷൻസ് കോടതി പ്രതിയായ സൂരജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ഇക്കഴിഞ്ഞ ഒക്റ്റോബറിലാണ്.

'നല്ല സിനിമ'യുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ധീഖ്,ഫയസ് മുഹമ്മദ് തുടങ്ങിയവർ നിർമ്മിക്കുന്ന രാജകുമാരിയുടെ സംഗീതം ഡെൻസൺ ഡൊമിനിക്കാണ്.

ഉണ്ണിദാസ് കൂടത്തിൽ

ബി ടെക് പൂർത്തിയാക്കിയ ഉണ്ണിദാസ് സ്വതന്ത്ര സംവിധായകനായി രംഗത്ത് വരുന്നതിനു മുൻപേ വെബ് സീരീസുകൾ, സിനിമകൾ, സംഗീത ആൽബങ്ങൾ തുടങ്ങിയവയുടെ നിർമാണ സംഘങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ

വിവിധ സിനിമ പ്രൊജക്റ്റുളിൽ അസോസിയേറ്റ് ഡയറക്റ്ററായും പ്രവർത്തിച്ചു. വീഡിയോഗ്രാഫർ, സ്വതന്ത്ര ചിത്രകാരൻ തുടങ്ങിയ മേഖലകളിലും ഉണ്ണിദാസ് മികവ് തെളിയിച്ചിരുന്നു. ഉണ്ണിയുടെ തന്നെ കഥയാണ് രാജകുമാരിയുടെ തിരക്കഥയ്ക്ക് ആധാരം.

ഡൽഹി സ്ഫോടനം: കാർ ഓടിച്ചത് ഉമർ തന്നെ

പോർച്ചുഗലിന് ലോകകപ്പ് യോഗ്യത

കേരളത്തിൽ 5 ദിവസം മഴ തുടരും

മെഡിക്കൽ പ്രവേശനം: താത്കാലിക അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തോറ്റതിനു പിച്ചിനെ കുറ്റം പറയരുത്: ഗാംഗുലി