ബോക്സ് ഓഫീസിൽ റെക്കോർഡുകൾ‌ തിരുത്തി, ഇനി ഒടിടിയിലേക്ക്; വാഴ 2 സ്ട്രീമിങ് പ്രഖ്യാപിച്ചു

 
Entertainment

ബോക്സ് ഓഫീസിൽ റെക്കോഡുകൾ‌ തിരുത്തി, ഇനി ഒടിടിയിലേക്ക്; വാഴ 2 സ്ട്രീമിങ് പ്രഖ്യാപിച്ചു

വാഴ 2 ആഗോള തലത്തിൽ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്

Namitha Mohanan

നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത് ബോക്സ് ഓഫിസിൽ പുതിയ റെക്കോഡുകളിട്ട് വാഴ 2 മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഹിറ്റായി മാറിയ ചിത്രം ആഗോള തലത്തിൽ 200 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

മേയ് 8 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുക. തിയെറ്ററിൽ വൻ വിജയമായി മാറിയ ചിത്രം ഒടിടിയിലും വലിയ തരംഗമായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ഹ്യൂമറും ഇമോഷനും ചേർന്ന സിനിമയാണ് വാഴ 2.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്