മോഹൻലാൽ ചിത്രത്തെയും പിന്നിലാക്കി വാഴ 2; ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത് ലക്ഷം ടിക്കറ്റുകൾ

 
Entertainment

മോഹൻലാൽ ചിത്രത്തെയും പിന്നിലാക്കി വാഴ 2; ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയത് ലക്ഷം ടിക്കറ്റുകൾ

തിയെറ്ററുകളിൽ ഹൗസ്ഫുള്ളായി മുന്നേറുകയാണ് വാഴ 2

Aswin AM

വിപിൻ ദാസിന്‍റെ രചനയിൽ നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത് അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് വാഴ 2: ബയോപിക് ഓഫ് എ ബില‍്യൺ ബ്രോസ്. വലിയ താരങ്ങളുടെ പുറകെ പോകാതെ പുതുമുഖങ്ങളെ വച്ചാണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. തിയെറ്ററുകളിൽ ഹൗസ്ഫുള്ളായി ചിത്രം മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് മൂന്നാം ദിവസം ബുക്ക് മൈ ഷോ മുഖേന ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ ടിക്കറ്റ് വിൽപ്പന സ്വന്തമാക്കിയിരിക്കുകയാണ് വാഴ 2. 3.31 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച മാത്രമായി ബുക്ക് മൈ ഷോയിലൂടെ വിറ്റത്.

ഇതോടെ കല‍്യാണി പ്രിയദർശൻ മുഖ‍്യ വേഷത്തിലെത്തിയ ലോക, മോഹൻലാൽ ചിത്രമായ തുടരും എന്നീ ചിത്രങ്ങളെയും ഈ ലിസ്റ്റിൽ വാഴ പിന്നിലാക്കി. ലോക 3.27 ലക്ഷം ടിക്കറ്റുകളും തുടരും 3.24 ലക്ഷം ടിക്കറ്റുകളുമാണ് ബുക്ക് മൈ ഷോയിലൂടെ മൂന്നാം ദിനം വിറ്റു പോയിരുന്നത്. മോഹൻലാൽ ചിത്രമായ എമ്പുരാനാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 3.45 ലക്ഷം ടിക്കറ്റുകളാണ് മൂന്നാം ദിനം വിറ്റുപോയത്.

മഴ വീണ്ടും ശക്തമാവുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പെട്രോൾ ബോംബെറിഞ്ഞു, വീട് തകർത്തു; ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിൽ ഷാക്കിബ് അൽ ഹസന്‍റെ വീടിന് നേരെ ആക്രമണം

മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ്; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് മോൻസ് ജോസഫ്

'പറ്റുമെങ്കിൽ പിടിക്ക്, മുൻകൂർ ജാമ‍്യമെടുത്തിട്ടേ വരൂ'; പൊലീസിനെതിരേ വെല്ലുവിളിയുമായി അർജുൻ ആ‍യങ്കി

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കി; മാപ്പ് പറഞ്ഞ് മെറ്റയുടെ ആഗോള നയ മേധാവി ജോയൽ കാപ്ലൻ