ഏഴാം ദിവസം 100 കോടി ക്ലബ്ബിൽ, ബോക്സ് ഓഫിസ് തൂക്കി വാഴ 2

 
Entertainment

ഏഴാം ദിവസം 100 കോടി ക്ലബ്ബിൽ, ബോക്സ് ഓഫിസ് തൂക്കി വാഴ 2

നവാഗതരെ നായകരാക്കി നവാഗത സംവിധാനം ചെയ്ത ചിത്രം ഇത്ര വേഗം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ആദ്യമായാണ്

Manju Soman

ബോക്സ് ഓഫിസിൽ വമ്പൻ കുതിപ്പ് തുടരുകയാണ് വാഴ 2. നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഏഴ് ദിവസം കൊണ്ടാണ് ചിത്രം സ്വപ്ന നമ്പറിലേക്ക് എത്തിയത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ പുത്തൻ റെക്കോർഡിട്ടിരിക്കുകയാണ് ചിത്രം. നവാഗതരെ നായകരാക്കി നവാഗത സംവിധാനം ചെയ്ത ചിത്രം ഇത്ര വേഗം 100 കോടി ക്ലബ്ബിൽ ഇടം നേടുന്നത് ആദ്യമായാണ്.

വാഴ 2- ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേര് നൽകിയ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് സംവിധായകൻ വിപിൻ ദാസാണ്. വിപിൻ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സുധീഷ്, ബിജുക്കുട്ടൻ, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൺസ് പുത്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

സംഗീത സംവിധാനം, ഛായാഗ്രഹണം തുടങ്ങി ചിത്രത്തിന്റെ മിക്ക സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡയയിൽ അടക്കം പ്രേക്ഷകർ പറയുന്നത്. ചിത്രത്തിനായി ഛായാഗ്രഹണം അഖിൽ ലൈലാസുരൻ, എഡിറ്റിങ് കണ്ണൻ മോഹൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

സിബിഎസ്ഇ ഉത്തര പേപ്പറിന്‍റെ പകർപ്പിന് അപേക്ഷിക്കാൻ സമയം നീട്ടി

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

"നാടിന്‍റെ ആ മുറവിളി തന്നെ അമ്പരപ്പിച്ചു"; മോഹൻലാൽ

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു