സ്നേഹചുംബനം
ഹൈദരാബാദ്: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന വാചകത്തെ അന്വർഥമാക്കി കൊണ്ട് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ പ്രണയം പരസ്യമാക്കി.
രശ്മികയുടെ പുതിയ ചിത്രമായ ദി ഗേൾഫ്രണ്ടിന്‍റെ വിജയാഘോഷ പരിപാടിക്കിടെയായിരുന്നു ഇരുവരുടെയും പ്രണയം പരസ്യമാക്കിയത്. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരുടെ മുന്നിൽവെച്ച് വിജയ് രശ്മികയുടെ കൈയിൽ ചുംബിക്കുകയായിരുന്നു.
ഈ വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീർത്തും സ്വകാര്യ ചടങ്ങായിരുന്നു വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു ദി ഗേൾഫ്രണ്ടിന്‍റെ വിജയാഘോഷം.
2026ൽ വിജയുടെയും രശ്മികയുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2018 ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇഷ്ടത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു.