Entertainment

മഹാരാജ : വിജയ്‌ സേതുപതിയും അനുരാഗ് കശ്യപും ഒന്നിക്കുന്ന ചിത്രം

ഇരട്ടവേഷത്തിലാണ് വിജയ്‌ സേതുപതി ചിത്രത്തിൽ എത്തുന്നത്‌

MV Desk

വിജയ്‌ സേതുപതിയുടെ അന്‍പതാമത് ചിത്രമായ മഹാരാജയുടെ ചിത്രീകരണം ഏറെക്കുറെ പൂര്‍ത്തിയായി. ചിത്രത്തില്‍ ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപാണു പ്രതിനായക വേഷത്തില്‍ എത്തുന്നത്. സംവിധാനം നിതിലന്‍ സ്വാമിനാഥൻ. ഇരട്ടവേഷത്തിലാണ് വിജയ്‌ സേതുപതി ചിത്രത്തിൽ എത്തുന്നത്‌.

റിവെഞ്ച് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണു ചിത്രം. ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് ശേഷം വിജയ്‌ സേതുപതിയും അനുരാഗ് കശ്യപും ഒന്നിക്കുന്ന ചിത്രമാണിത്. കാന്താര എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ അജനേഷ് ലോകനാഥ് ആണ് മഹാരാജയുടെ സംഗീതം.

ചിത്രത്തിന്‍റെ പകുതിയില്‍ കൂടുതല്‍ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി. ഇനി 35 ദിവസത്തെ ചിത്രീകരണമാണ്‌ അവശേഷിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് മഹാരാജ തിയേറ്ററുകളില്‍ എത്തുന്നത്‌.

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ