Entertainment

ത്രി​ല്ല​ടി​പ്പി​ക്കും വി​ത്ത് ഇ​ൻ സെ​ക്ക​ന്‍റ്സ്

അ​ട​ക്ക​മു​ള്ള തി​ര​ക്ക​ഥ​യും കാ​ടി​ന്‍റെ മ​നോ​ഹാ​രി​ത​യും വ​ന്യ​ത​യും ഒ​ട്ടും ചോ​രാ​തെ ത​ന്നെ സി​നി​മ​യെ​ടു​ക്കു​ന്ന​തി​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്

#ശ​ര​ത് ഉ​മ​യ​നെ​ല്ലൂ​ർ

ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തു​ന്ന മൂ​ന്ന് ‌യു​വാ​ക്ക​ൾ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ഗ്രാ​മ​ത്തി​ലെ​ത്തു​ന്നു. അ​വി​ടെ​നി​ന്നും മൂ​ന്ന് പേ​രെ പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ച, വ​ന​ത്തി​നു​ള്ളി​ലെ സാ​യി​പ്പി​ന്‍റെ ഗു​ഹ തേ​ടി​പ്പോ​കു​ന്നു. അ​ങ്ങ​നെ ഇ​വ​ര്‍ ആ​റു പേ​രും കൂ​ടെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഒ​രു സ്ഥ​ല​ത്തേ​ക്ക് യാ​ത്ര തി​രി​ക്കു​ന്നു. അ​തി​ല്‍ ഒ​രാ​ള്‍ മാ​ത്രം തി​രി​ച്ചു​വ​രി​ക​യും ബാ​ക്കി അ​ഞ്ചു പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്യു​ന്നു.

ഇ​വ​രു​ടെ സാ​ഹ​സി​ക​യാ​ത്ര​യും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളും ര​സ​ച്ച​ര​ട് മു​റി​യാ​തെ പ്രേ​ക്ഷ​ക​നോ​ട് പ​ങ്കു​വ​യ്ക്കു​ന്ന ത്രി​ല്ല​ർ... അ​താ​ണ് "വി​ത്ത് ഇ​ൻ സെ​ക്ക​ന്‍റ്സ് '. ആ​ദ്യ​വ​സാ​നം വ​രെ കാ​ഴ്ച​ക്കാ​ര​നെ ത്ര​സി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ളി​ലൂ​ടെ സി​നി​മ ഒ​ഴു​കി​പ്പ​ട​രു​ന്നു. അ​ട​ക്ക​മു​ള്ള തി​ര​ക്ക​ഥ​യും കാ​ടി​ന്‍റെ മ​നോ​ഹാ​രി​ത​യും വ​ന്യ​ത​യും ഒ​ട്ടും ചോ​രാ​തെ ത​ന്നെ സി​നി​മ​യെ​ടു​ക്കു​ന്ന​തി​ൽ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വി​ജ​യി​ച്ചി​ട്ടു​ണ്ട്.

കൊ​വി​ഡ് കാ​ല​ത്ത് ചി​ത്രീ​ക​രി​ച്ച് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞ് സി​നി​മ പൂ​ർ​ത്തി​യാ​ക്കി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ച്ച അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു​പെ​ട്ടെ​ങ്കി​ലും സി​നി​മ​യെ അ​ത് ഒ​ട്ടും ബാ​ധി​ച്ചി​ല്ലെ​ന്ന​താ​ണു തി​യെ​റ്റ​റു​ക​ളി​ൽ നി​ന്നും കി​ട്ടു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ വെ​ളി​വാ​കു​ന്ന​ത്.

ആ​ദ്യ​സി​നി​മ ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു സം​വി​ധാ​യ​ക​ൻ വി​ജേ​ഷ് പി. ​വി​ജ​യ​ൻ. സം​വി​ധാ​യ​ക​നും ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തു​ന്ന യു​വാ​ക്ക​ളെ അ​വ​ത​രി​പ്പി​ച്ച സാ​ന്‍റി​യോ, ബാ​ജി​യോ, സെ​ബി​ൻ എ​ന്നി​വ​ർ മെ​ട്രൊ വാ​ർ​ത്ത​യോ​ട് മ​ന​സ് തു​റ​ക്കു​ന്നു.

സം​വി​ധാ​യ​ക​ന്‍റെ സ്വ​ന്തം നാ​ടാ​യ കൊ​ല്ലം ച​ണ്ണാ​പ്പേ​ട്ട എ​ന്ന കി​ഴ​ക്ക​ൻ മ​ല​യോ​ര വ​ന​മേ​ഖ​ല​യി​ലാ​ണു സി​നി​മ പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മൂ​വ​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​സി​നി​മ.

കൊ​വി​ഡും പി​ന്നീ​ടു വ​ന്ന മ​ഴ​യും ചി​ത്രീ​ക​ര​ണ​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ വി​ജേ​ഷ് പി. ​വി​ജ​യ​ൻ പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷം സി​നി​മ പെ​ട്ടി​യി​ലി​രു​ന്നു. പി​ന്നീ​ട് എ​ഡി​റ്റി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പൂ​ർ​ത്തി​യാ​ക്കി ബാ​ക്കി കു​റേ ഭാ​ഗ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ണ് സി​നി​മ തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​ച്ച​ത്. സി​നി​മ കാ​ണാ​തെ​യു​ള്ള റി​വ്യു പ​രാ​മ​ർ​ശം വേ​ദ​നി​പ്പി​ച്ചു. ഒ​രു​പാ​ടു പേ​രു​ടെ അ​ധ്വാ​ന​വും കാ​ത്തി​രി​പ്പു​മാ​ണ് ഈ ​സി​നി​മ. നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ച അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് സി​നി​മ ചെ​യ്യാ​നി​റ​ങ്ങി​യ​ത്. സ​ഹോ​ദ​ര​ൻ വി​ന​യ​ന്‍ പി. ​വി​ജ​യ​ന്‍, ഡോ. ​സം​ഗീ​ത് ധ​ര്‍മ്മ​രാ​ജ​ന്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ത​ന്നെ ന​ട​ൻ ഇ​ന്ദ്ര​ൻ​സി​നെ​യും മ​റ്റു താ​ര​ങ്ങ​ളെ​യും സ​മീ​പി​ച്ചി​രു​ന്നു. കേ​ട്ട​വ​രെ​ല്ലാം ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​നി​മ‍യു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്. സി​നി​മ ഒ​രു പാ​ഷ​നാ​യാ​ണ് കൊ​ണ്ടു ന​ട​ക്കു​ന്ന​ത്. റി​ലീ​സ് ദി​വ​സ​മു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും സി​നി​മ​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു തി​യെ​റ്റ​റു​ക​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ച​റി​ഞ്ഞു. കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഇ​ന്ദ്ര​ൻ​സ് , സ​ഹ​താ​ര​ങ്ങ​ളാ​യ അ​ല​ന്‍സി​യ​ര്‍, സു​ധീ​ര്‍ ക​ര​മ​ന, സാ​ന്‍ഡി​നോ മോ​ഹ​ന്‍, ബാ​ജി​യോ ജോ​ര്‍ജ്, സെ​ബി​ന്‍, സി​ദ്ധി​ക്ക്, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ത​ലൈ​വാ​സ​ല്‍ വി​ജ​യ്, സു​നി​ല്‍ സു​ഗ​ത, ഡോ. ​സം​ഗീ​ത് ധ​ര്‍മ്മ​രാ​ജ​ന്‍, നാ​രാ​യ​ണ​ന്‍കു​ട്ടി, ദീ​പു, ശം​ഭു, മു​രു​കേ​ശ​ന്‍, ജ​യ​ന്‍, ജെ.​പി. മ​ണ​ക്കാ​ട്, സ​ര​യു മോ​ഹ​ന്‍, സീ​മ ജി. ​നാ​യ​ര്‍ തു​ട​ങ്ങി​വ​രു​ൾ​പ്പെ​ട​യു​ള്ള ന​ടീ​ന​ട​ൻ​മാ​ർ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഓ​രോ​രു​ത്ത​രും അ​വ​ര​ര​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ കൈ​യ​ട​ക്ക​ത്തോ​ടെ അ​ഭി​ന​യി​ച്ചു ഫ​ലി​പ്പി​ച്ചു പ്രേ​ക്ഷ​ക ശ്ര​ദ്ധ​നേ​ടി. അ​ടു​ത്ത സി​നി​മ​യ്ക്കു​ള്ള ത്ര​ഡ് ഏ​താ​ണ്ടൊ​ക്കെ മ​ന​സി​ലു​ണ്ടെ​ങ്കി​ലും വി​ത്തി​ൻ സെ​ക്ക​ന്‍റ്സി​ന്‍റെ വി​ജ​യാ​ര​വം ക​ഴി​ഞ്ഞി​ട്ടേ അ​തി​നു​ള്ള വ​ർ​ക്ക് തു​ട​ങ്ങൂ​വെ​ന്നും വി​ജേ​ഷ് പി. ​വി​ജ​യ​ൻ പ​റ​യു​ന്നു.

മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ സാ​ന്‍റി​യോ മി​ക​ച്ച ഡാ​ൻ​സ​റാ​ണ്. ആ​ദ്യ​മാ​യാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. സെ​ബി​ൻ അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​ണ്. ഇ​ത് മൂ​ന്നാ​മ​ത്തെ സി​നി​മ​യാ​ണ്. ഫി​നാ​ൻ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ങ്കി​ലും സി​നി​മ പാ​ഷ​നാ​യി കൊ​ണ്ടു ന​ട​ക്കു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി ബാ​ജി​യോ നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ബാ​ജി​യോ​ക്കും സി​നി​മ​യി​ൽ ഇ​തേ പോ​ലെ​യു​ള്ള മി​ക​ച്ച വേ​ഷ​ങ്ങ​ളി​ൽ തു​ട​രാ​നാ​ണ് ആ​ഗ്ര​ഹം. ഇ​വ​ർ മൂ​വ​രും സി​നി​മ​യി​ൽ ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തു​ന്ന അ​ടി​ച്ചു​പൊ​ളി പ​യ്യ​ൻ​മാ​രാ​യാ​ണ് വേ​ഷ​മി​ട്ട​ത്. സി​നി​മ​യി​ൽ വി​ല്ല​ത്ത​രം കാ​ണി​ച്ചെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ത​ങ്ങ​ൾ പാ​വ​ങ്ങ​ളാ​ണെ​ന്നു തു​റ​ന്നു പ​റ​യു​ന്നു.

അ​നു നാ​യ​ര്‍, നീ​ന​ക്കു​റു​പ്പ്, വ​ര്‍ഷ, അ​നീ​ഷ, ഡോ. ​അ​ഞ്ചു സം​ഗീ​ത്, മാ​സ്റ്റ​ര്‍ അ​ര്‍ജു​ന്‍ സം​ഗീ​ത്, മാ​സ്റ്റ​ര്‍ സ​ഞ്ജ​യ്, മാ​സ്റ്റ​ര്‍ അ​ര്‍ജു​ന്‍ അ​നി​ല്‍ എ​ന്നി​വ​രും സി​നി​മ​യി​ൽ വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രം​ഗ​ത്തു​ണ്ട്. അ​നി​ല്‍ പ​ന​ച്ചൂ​രാ​ന്‍റെ വ​രി​ക​ള്‍ക്ക് ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. ബോ​ള്‍ എ​ന്‍റ​ര്‍ടെ​യ്ന്‍മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണു നി​ർ​മാ​ണം. ഛായാ​ഗ്ര​ഹ​ണം- ര​ജീ​ഷ് രാ​മ​ന്‍, എ​ഡി​റ്റിം​ഗ്- അ​യൂ​ബ് ഖാ​ന്‍, സം​ഗീ​തം- ര​ഞ്ജി​ന്‍ രാ​ജ്, ക​ലാ​സം​വി​ധാ​നം- നാ​ഥ​ന്‍ മ​ണ്ണൂ​ര്‍,മേ​ക്ക​പ്പ്- ബൈ​ജു ബാ​ല​രാ​മ​പു​രം, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍ട്രോ​ള​ര്‍- ജെ.​പി. മ​ണ​ക്കാ​ട്, വ​സ്ത്രാ​ല​ങ്കാ​രം- കു​മാ​ര്‍ എ​ട​പ്പാ​ള്‍, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- പ്ര​വീ​ണ്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- മ​ഹേ​ഷ്, വി​ഷ്ണു; സൗ​ണ്ട് ഡി​സൈ​ന്‍- ആ​ന​ന്ദ് ബാ​ബു, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന്‍- ഡോ. ​അ​ഞ്ജു സം​ഗീ​ത് തു​ട​ങ്ങി​യ​വ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യു​ടെ അ​ണി​യ​റ​യി​ൽ.

കോന്നി പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജ്യസുരക്ഷ പ്രധാനം; തുർക്കി കമ്പനി സെലബിയുടെ ഹർജി തള്ളി

പഹൽഗാം ഭീകരാക്രമണം: പ്രതികളെ 10 ദിവസം കൂടി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി