50 മിനിറ്റിൽ തുടർച്ചയായി 360 പുഷ് അപ്പ്; 26 വിദ്യാർഥികൾ ആശുപത്രിയിൽ 
Lifestyle

50 മിനിറ്റിൽ തുടർച്ചയായി 360 പുഷ് അപ്പ്; 26 വിദ്യാർഥികൾ ആശുപത്രിയിൽ

പരിശീലനത്തിനിടെ പരസ്പരം സംസാരിക്കുക, ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക, മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങൾക്കാണ് ശിക്ഷ വിധിച്ചിരുന്നത്.

ടെക്സാസ്: ഫുട്ബോൾ പരിശീലകന്‍റെ ആവശ്യ പ്രകാരം 50 മിനിറ്റിൽ 360 പുഷ് അപ് എടുത്ത വിദ്യാർഥികളെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോക് വാൾ -ഹീത്ത് ഹൈ സ്കൂളിലാണ് സംഭവം. പരിശീലനത്തിന്‍റെ ഭാഗമായി തെറ്റു വരുത്തുന്നവർക്കാണ് കോച്ച് ജോൺ ഹാരെൽ പുഷ് അപ്പ് ശിക്ഷ വിധിച്ചിരുന്നത്. തെറ്റു വരുത്തുന്നവർ 16 പുഷ് അപ് ഇടവേളകളില്ലാതെ എടുക്കണമെന്നായിരുന്നു നിർദേശം.

പരിശീലനത്തിനിടെ 23 തവണ തെറ്റു വരുത്തിയവരോട് 368 പുഷ് അപ് എടുക്കാനും കോച്ച് നിർദേശിച്ചു. പരിശീലനത്തിനിടെ പരസ്പരം സംസാരിക്കുക, ശരിയായ രീതിയിൽ വസ്ത്രം ധരിക്കാതിരിക്കുക, മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങൾക്കാണ് ശിക്ഷ വിധിച്ചിരുന്നത്.

ഇതനുസരിച്ച 26 വിദ്യാർഥികൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുൽ എംഎൽഎ ആയി തുടരും; രാജി വേണ്ടെന്ന് കോൺഗ്രസ്

മഹാരാഷ്ട്രയിൽ മഴ തുടരും; ശക്തി കുറയും

തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ സഞ്ജയ് കുമാറിന്‍റെ പേരില്‍ കേസെടുത്തു

ജിഎസ്ടി പരിഷ്കരണത്തിന് മന്ത്രിതല സമിതിയുടെ അംഗീകാരം

മെമ്മറി കാർഡ് വിവാദം; അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയോഗിച്ച് 'അമ്മ'