അമൃത് ഭാരത് ട്രെയ്ൻ

 

പ്രതീകാത്മക ചിത്രം - File

Lifestyle

രാജ്യത്ത് പുതിയ 7 അമൃത് ഭാരത് എക്സ്പ്രസ് ട്രെയ്നുകൾക്ക് അനുമതി

പ്രീമിയം ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുകയാണ് അമൃത് ഭാരത് എക്സ്പ്രസുകളുടെ പ്രധാന ലക്ഷ്യം

Sarath Nath MS

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയ്നുകൾക്ക് റെയ്ൽവേ ബോർഡ് അനുമതി നൽകി. വടക്കൻ, മധ്യ, പടിഞ്ഞാറൻ, തെക്കൻ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള റെയ്ൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സർവീസുകൾ. പ്രീമിയം ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കിൽ ദീർഘദൂര യാത്ര സാധ്യമാക്കുകയാണ് അമൃത് ഭാരത് എക്സ്പ്രസുകളുടെ പ്രധാന ലക്ഷ്യം.

1. ധൻബാദ്–കോയമ്പത്തൂർ അമൃത് ഭാരത് എക്സ്പ്രസ്

ഝാർഖണ്ഡിലെ ധൻബാദിനെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന സർവീസാണിത്. ഗോമായോ, പാരസ്‌നാഥ്, ഹസാരിബാഗ് റോഡ്, കോഡർമ, ഗയ, അനുഗ്രഹ നാരായൺ റോഡ്, ഡെഹ്‌രി ഓൺ സോൺ, സസാരം, ഭഭുവ റോഡ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജങ്ഷൻ, മിർസാപൂർ, പ്രയാഗ്‌രാജ് ഛീവ്കി, കത്നി, ജബൽപൂർ, നർസിംഗ്പൂർ, പിപരിയ, ഇറ്റാർസി, ബേതുൽ, നാഗ്പൂർ, ചന്ദ്രപൂർ, ബല്ലാർഷ, സിർപൂർ കാഗസ്‌നഗർ, മഞ്ചീരിയൽ, പെദ്ദപ്പള്ളി, വാറംഗൽ, മഹബൂബാബാദ്, ഖമ്മം, വിജയവാഡ, ഒംഗോൾ, നെല്ലൂർ, ഗുദൂർ, റെനിഗുണ്ട, തിരുത്തണി, കാട്പാടി, ജോളാർപേട്ട, സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

2. ചർലപള്ളി–ഗോരഖ്പൂർ അമൃത് ഭാരത് എക്സ്പ്രസ്

തെലങ്കാനയിലെ ചർലപള്ളിയെയും ഉത്തർപ്രദേശിലെ ഗോരഖ്പൂരിനെയും ബന്ധിപ്പിക്കും. കാസിപേട്ട്, പെദ്ദപ്പള്ളി, മഞ്ചീരിയൽ, ബല്ലാർഷ, ചന്ദ്രപൂർ, നാഗ്പൂർ, ബേതുൽ, ഇറ്റാർസി, ഭോപ്പാൽ, ബിന, വീരാംഗന ലക്ഷ്മീബായി ഝാൻസി, ഒറായ്, പൊഖ്‌റായൻ, കാൻപൂർ സെൻട്രൽ, ഐഷ്ബാഗ്, ലഖ്‌നൗ സിറ്റി, ഗോമതിനഗർ, ബാരബങ്കി, ഗോണ്ട എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

3. ഗോരഖ്പൂർ–ബാന്ദ്ര അമൃത് ഭാരത് എക്സ്പ്രസ്

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്ന് മുംബൈയിലെ ബാന്ദ്ര ടെർമിനസിലേക്കുള്ള സർവീസാണിത്. ഖലീലാബാദ്, ബസ്തി, ഗോണ്ട, ബാദ്‌ഷാഹ്‌നഗർ, ഐഷ്ബാഗ്, കാൻപൂർ സെൻട്രൽ, തുന്ദ്ല, ആഗ്ര ഫോർട്ട്, ബയാന, ഗംഗാപൂർ സിറ്റി, കോട്ട, ഭവാനി മണ്ടി, ശാംഗഢ്, രത്ലാം, വഡോദര, സൂറത്ത്, വൽസാഡ്, വാപി, പാൽഘർ, ബോറിവലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

4. ഗോരഖ്പൂർ–ഡൽഹി അമൃത് ഭാരത് എക്സ്പ്രസ്

ഉത്തർപ്രദേശിലെ ഗോരഖ്പൂരിനെയും ഡൽഹിയെയും ബന്ധിപ്പിക്കുന്ന പ്രതിവാര സർവീസാണിത്. ഖലീലാബാദ്, ബസ്തി, ഗോണ്ട, ബുർഹ്വാൽ, സീതാപൂർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ് എന്നിവയാണ് ഇടക്കുള്ള പ്രധാന സ്റ്റോപ്പുകൾ.

5. സുബേദാർഗഞ്ച്–ലോകമാന്യ തിലക് ടെർമിനസ് അമൃത് ഭാരത് എക്സ്പ്രസ്

ഉത്തർപ്രദേശിലെ സുബേദാർഗഞ്ചിൽ നിന്ന് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിലേക്കുള്ള പ്രതിവാര സർവീസാണിത്. ഫത്തേപൂർ, ഗോവിന്ദ്പുരി, ഭരുവ സുമേർപുർ, റാഗൗൾ, ബാണ്ട, ചിത്രകൂട് ധാം കർവി, സത്ന, മൈഹർ, കത്നി, ജബൽപൂർ, നർസിംഗ്പൂർ, പിപരിയ, ഇറ്റാർസി, ഖണ്ഡ്വ, ഭുസാവൽ, നാസിക് റോഡ്, കല്യാൺ, താനെ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

6. പ്രയാഗ്‌രാജ്–ഉധ്ന അമൃത് ഭാരത് എക്സ്പ്രസ്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഗുജറാത്തിലെ ഉധ്നയിലേക്കുള്ള പ്രതിവാര സർവീസാണിത്. ഫത്തേപൂർ, ഗോവിന്ദ്പുരി, ഇതാവ, തുന്ദ്ല, ആഗ്ര, ബയാന, ഹിൻഡൗൺ സിറ്റി, ഗംഗാപൂർ സിറ്റി, സവായ് മാധോപൂർ, കോട്ട, രാംഗഞ്ച് മണ്ടി, ഭവാനി മണ്ടി, രത്ലാം, വഡോദര എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

7. പ്രയാഗ്‌രാജ്–ലോകമാന്യ തിലക് ടെർമിനസ് അമൃത് ഭാരത് എക്സ്പ്രസ്

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിലേക്കുള്ള പ്രതിവാര സർവീസാണിത്. സത്ന, ജബൽപൂർ, ഇറ്റാർസി, ഭുസാവൽ, കല്യാൺ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.

തീവ്ര ന്യൂനമര്‍ദം; 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു

ഗാർഹിക പീഡനക്കേസിൽ ഭാര്യക്ക് വേണ്ടി വാദിച്ചു; അഭിഭാഷകന്‍റെ അച്ഛനെ കൊല്ലാൻ ശ്രമം

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര; സിറാജിനൊപ്പം പന്തെറിയാൻ പ്രസിദ്ധ് കൃഷ്ണ? സൂചന നൽകി ഗിൽ

പിതാവിനെ കൊലപ്പെടുത്തിയശേഷം മെട്രൊ ട്രെയ്നിന് മുൻപിൽ ചാടി കൗമാരക്കാരൻ ജീവനൊടുക്കി

സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ എട്ടിടങ്ങളിൽ ബോംബ് പൊട്ടിത്തെറിക്കും; ഖലിസ്ഥാൻ സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം