astrology 
Lifestyle

വാരഫലം (2023 ജൂലൈ 30 മുതൽ ഓഗസ്റ്റ് 6 വരെ )

മേ​ട​രാ​ശി (അ​ശ്വ​തി, ഭ​ര​ണി,കാ​ര്‍ത്തി​ക 1/4)

അ​വി​ചാ​രി​ത​മാ​യി ധ​ന​ലാ​ഭം ഉ​ണ്ടാ​കും. ശ​ത്രു​ക്ക​ളി​ല്‍ നി​ന്നും മോ​ച​നം ല​ഭി​ക്കും. നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​രു​ന്ന വി​വാ​ഹം ഭം​ഗി​യാ​യി ന​ട​ക്കും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യം ല​ഭി​ക്കും. ക്ര​മ​ത്തി​ല​ധി​കം ഉ​പ​ചാ​ര​മ​ര്യാ​ദ​ക​ള്‍ കാ​ണി​ക്കാ​നി​ട​വ​രും. പി​താ​വി​ല്‍ നി​ന്നും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ട​ണ്ടാ​കും .ഏ​തു കാ​ര്യ​ത്തി​നാ​രം​ഭി​ച്ചാ​ലും വി​ഘ്നം കൂ​ടാ​തെ ന​ട​ത്തും. സ​ന്താ​ന​ങ്ങ​ളാ​ല്‍പ​ല ബു​ദ്ധി​മു​ട്ടു​ക​ളും അ​നു​ഭ​വ​പ്പെ​ടും. ഗൃ​ഹം മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി പ​ണം ചി​ല​വ​ഴി​ക്കും. വെ​ള്ളി​യാ​ഴ്ച ദി​വ​സം ദേ​വീ ദ​ര്‍ശ​നം ന​ട​ത്തു​ന്ന​തും, ചു​വ​പ്പ് പു​ഷ്പ​ങ്ങ​ള്‍ കൊ​ണ്ട് അ​ര്‍ച്ച​ന ന​ട​ത്തു​ന്ന​തും ഉ​ത്ത​മ​മാ​ണ്.

ഇ​ട​വ​രാ​ശി (കാ​ര്‍ത്തി​ക 3/4, രോ​ഹി​ണി, മ​ക​യീ​രം 1/2)

മ​ധു​ര​ഭാ​ഷ​ണംകൊ​ണ്ടും സൗ​മ്യ​മാ​യ പെ​രു​മാറ്റംകൊ​ണ്ടും ഏ​വ​രു​ടേ​യും പ്ര​ശം​സ നേ​ടും. അ​നാ​വ​ശ്യ ചി​ന്ത​ക​ള്‍ മ​ന​സി​നെ അ​സ്വ​സ്ഥ​മാ​ക്കും . ആ​ദ്ധ്യാ​ത്മി​ക വി​ഷ​യ​ങ്ങ​ളി​ല്‍ താ​ല്‍പ​ര്യം ജ​നി​ക്കും. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ഉ​ദ്ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ങ്ങാ​തെ സൂ​ക്ഷിക്ക​ണം. പു​തി​യ ജോ​ലി​ക്കാ​യി ശ്ര​മി​ക്കു​ന്ന​വ​ര്‍ക്ക് ത​ട​സ്സ​ങ്ങ​ള്‍ നേ​രി​ടും വി​വാ​ഹാ​ദി മം​ഗ​ള ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മാ​താ​വി​ന് ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​കും. രാ​ഷ്ട്രീ​യ​പ്ര​വ​ര്‍ത്ത​ക​ര്‍ അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​കും. ഗൃ​ഹ​ത്തി​ലെ അറ്റകുറ്റ​പ​ണി​ക​ള്‍ക്കാ​യി പ​ണം ചി​ല​വ​ഴി​ക്കും. ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ടാ​കും. സു​ബ്ര​ഹ്മ​ണ്യ​പ്രീ​തി വ​രു​ത്തു​ക.

മി​ഥു​ന​രാ​ശി (മ​ക​യി​രം 1/2, തി​രു​വാ​തി​ര, പു​ണ​ര്‍തം 3/4)

കം​മ്പ്യൂ​ട്ട​ര്‍ മേ​ഖ​ല​യു​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​കും. ദാ​മ്പ​ത്യ​സു​ഖ​വും മ​ന​സ​ന്തോ​ഷ​വും അ​നു​ഭ​വ​പ്പെ​ടും. അ​പ്ര​തീ​ക്ഷി​ത​മാ​യി ധ​നം വ​ന്നു ചേ​രാ​ന്‍ ഇ​ട​യു​ണ്ട്. തൊ​ഴി​ല്‍ ര​ഹി​ത​ര്‍ക്ക് ആ​ശ്വാ​സ​ക​ര​മാ​യ സ​ന്ദേ​ശം ല​ഭി​ക്കും.​പു​തി​യ ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന വ​ര്‍ക്ക് അ​നു​കൂ​ല സ​മ​യം. സ​ന്താ​ന​ങ്ങ​ളാ​ല്‍ മ​നോ​വി​ഷ​മം ഉ​ണ്ടാ​കും . പി​തൃ​സ്വ​ത്ത് സം​ബ​ന്ധ​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ണ്ട​ണ്ടാ​കും . മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ്വ​ന്തം കാ​ര്യ​ങ്ങ​ള്‍ ബു​ദ്ധി​പൂ​ര്‍വ്വം കൈ​കാ​ര്യം ചെ​യ്യും . സ​ഹോ​ദ​ര​സ്ഥാ​നീ​യ​ര്‍ മു​ഖേ​ന മ​ന​ക്ല​ശ​ത്തി​നു സാ​ദ്ധ്യ​ത. ശ​നി​യാ​ഴ്ച​ദി​വ​സം ശാ​സ്താ​ക്ഷേ​ത്ര ദ​ര്‍ശ​നം, ശി​വ​ന് ജ​ല​ധാ​ര, ഇ​വ പ​രി​ഹാ​ര​മാ​കു​ന്നു .

ക​ര്‍ക്കി​ട​ക​രാ​ശി (പു​ണ​ര്‍തം 1/4, പൂ​യം, ആ​യി​ല്യം)

അ​വി​വി​വാ​ഹി​ത​രു​ടെ വി​വാ​ഹ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും. വ്യാ​പാ​ര സ്ഥാ​പ​ന ങ്ങ​ളി​ല്‍ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് ധാ​രാ​ളം ബു​ദ്ധി മു​ട്ടു​ക​ള്‍ ത​ര​ണം ചെ​യ്യേ​ണ്ടി വ​രും . ഉ​ദ്ദ്യോ​ഗാ​ര്‍ത്ഥി​ക​ള്‍ക്ക് ടെസ്റ്റു​ക​ളി​ലും ഇ​ന്‍റ​ര്‍വ്യൂ​ക​ളി​ലും പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വി​ഷ​മ​ത അ​നു​ഭ​വ​പ്പെ​ടും . വേ​ണ്ട​പ്പെ​ട്ട​വ​ര്‍ മു​ഖേ​ന മ​ന:​ക്ലേ​ശ​ത്തി​നു ഇ​ട​യു​ണ്ട്. ക​ര്‍മ്മ​പു​ഷ്ടി​ക്കു ത​ട​സ്സ ങ്ങ​ള്‍ നേ​രി​ടും. നീ​ര്‍ദോ​ഷ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കും സം​സാ​രം പ​രു​ക്ക​മാ​കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക .ശ​ത്രു​ക്ക​ളി​ല്‍ നി​ന്നു​ള്ള ഉ​പ​ദ്ര​വം വ​ര്‍ദ്ധി​ക്കും. സാ​ഹ​ച​ര്യ​സ​മ്മ​ര്‍ദ്ധം മു​ഖേ​ന ഗൃ​ഹ​ത്തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​കും . ശി​വ​ന്ധാ​ര, അ​ഘോ​ര അ​ര്‍ച്ച​ന ന​ട​ത്തു​ക.

ചി​ങ്ങ​രാ​ശി (മ​കം, പൂ​രം, ഉ​ത്രം 1/4)

മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യ​സാ​ധ്യ​ത കാ​ണു​ന്നു. ധ​ന​പ​ര​മാ​യി നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കും. സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ നി​ന്നും മ​ന​ക്ളേ​ശ​ത്തി​നു സാ​ദ്ധ്യ​ത . ഉ​പ​രി​പ​ഠ​ന​ത്തി​നു ശ്ര​മി​ക്കു​ന്ന​വ​ര്‍ക്ക് അ​നു​കൂ ല ​സ​മ​യം ,അ​ധി​ക ചി​ല​വു ക​ള്‍ വ​ര്‍ദ്ധി​ക്കും . സം​സാ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ക സ്വ​ര്‍ണ്ണ​വ്യാ​പാ​രി​ക​ള്‍ക്ക് ന​ല്ല സ​മ​യം. നി​സ്സാ​ര​കാ​ര്യ​ങ്ങ​ളാ​ല്‍ നി​ല​വി​ലു​ള്ള ജോ​ലി ന​ഷ്ട​മാ​കു​ന്ന​സാ​ഹ​ച​ര്യം സം​ജാ​ത​മാ​കും . അ​പ​ക​ട സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ല്‍ എ​ല്ലാ​കാ​ര്യ​ത്തി​ലും പ്ര​ത്യേ​ക​ശ്ര​ദ്ധ ആ​വ​ശ്യ​മാ​ണ് . ആ​ഘോ​ഷ​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. വ്യാ​ഴാ​ഴ്ച ദി​വ​സം വി​ക്ഷ്ണു ക്ഷേ​ത്ര ദ​ര്‍ശ​നം, തു​ള​സി​പ്പൂ​വ് കൊ​ണ്ട് അ​ര്‍ച്ച​ന, വി​ഷ്ണു സ​ഹ​സ്ര​നാ​മം ജ​പി​ക്കു​ന്ന​തും ഉ​ത്ത​മ​മാ​ണ് .

ക​ന്നി​രാ​ശി (ഉ​ത്രം 3/4, അ​ത്തം, ചി​ത്തി​ര 1/2)

മാ​തൃ​ഗു​ണം ല​ഭി​ക്കും. ക​ര്‍മ്മ രം​ഗ​ത്ത് നേ​ട്ട​ങ്ങ​ള്‍ ഉ​ണ്ടാ​കും. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് പ​ല​വി​ധ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യേ​ണ്ടി വ​രും . അ​ഗ്നി​ഭ​യത്തി​നു സാ​ദ്ധ്യ​ത . സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ള്‍ക്കു വേ​ണ്ടി​യോ മറ്റു​ള്ള​വ​ര്‍ക്ക് വേ​ണ്ടി​യോ ആ​ശുപ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ടി​വ​രും. ക​ലാ​കാ​ര​ന്മാ​ര്‍ക്ക് അം​ഗീ​കാ​ര​വും പ്ര​ശ​സ്തി​യും ല​ഭി​ക്കും. ഗൃ​ഹ​മോ, വാ​ഹ​ന​മോ, വ​സ്തു​വോ വാ​ങ്ങാ​ന്‍ സാ​ധി​ക്കും. വാ​ഹ​ന​സം​ബ​ന്ധ​മാ​യി ചി​ല​വു​ക​ള്‍ വ​ര്‍ദ്ധി​ക്കും. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. യാ​ത്ര​ക​ളി​ല്‍ നേ​ട്ട​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും. നാ​ഗ​ര്‍ക്ക് ഉ​പ്പും മ​ഞ്ഞ​ളും സ​മ​ര്‍പ്പി​ക്കു​ക .

തു​ലാ​രാ​ശി (ചി​ത്തി​ര 1/2, ചോ​തി, വി​ശാ​ഖം 3/4)

മം​ഗ​ള ക​ര്‍മ്മ​ങ്ങ​ള്‍ ന​ട​ക്കാ​നി​ട​യു​ണ്ട്. സ​ന്താ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ ല​ബ്ധി ഉ​ണ്ടാ​കാ​നി​ട​യു​ണ്ട് . ആ​ദ്ധ്യാ​ത്മി​ക വി​ഷ​യ​ങ്ങ​ളി​ല്‍ താ​ല്‍പ​ര്യം ജ​നി​ക്കും. സാ​മ്പ​ത്തി​ക വി​ഷ​മ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ മാ​റി കി​ട്ടും. പി​തൃ​ഗു​ണ​വും, ഭാ​ഗ്യ​പു​ഷ്ടി​യും അ​നു​ഭ​വ​പ്പെ​ടും. ​സ​ഹോ​ദ​ര ഗു​ണം ല​ഭി​ക്കും. സ​ര്‍ക്കാ​ര്‍ ആ​നു​കൂ​ല​ങ്ങ​ള്‍ ല​ഭി​ക്കും. ക​ര്‍മ്മ സം​ബ​ന്ധ​മാ​യി ദൂ​രെ​യാ​ത്ര​ക​ള്‍ ആ​വ​ശ്യ​മാ​യി വ​രും. അ​വ​സ​രോ​ചി​ത​മാ​യി ആ​ത്മ​ധ്യൈ​രം കൈ​വി​ടാ​തെ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ ഭാ​വി​ജീ​വി​തം സു​ര​ക്ഷി​ത​മാ​കും. ജോ​ലി​ഭാ​രം വ​ര്‍ദ്ധി​ക്കും. ശി​വ​ന് ശം​ഖാ​ഭി​ഷേ​കം ന​ട​ത്തു​ക. ശ​നി​യാ​ഴ്ച ദി​വ​സം ഉ​ത്ത​മ​മാ​ണ്.

വൃ​ശ്ചി​ക​രാ​ശി (വി​ശാ​ഖം 1/4, അ​നി​ഴം, ത്രികേ​ട്ട)

മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. ത​സ്ക്ക​ര​ഭ​യം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണം. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും.. ലൈ​സ​ന്‍സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു മു​ഖേ​ന നി​യ​മ പാ​ല​ക​രു​ടെ ക​ര്‍ക്ക​ശ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ട​താ​യി വ​രും. സ​ന്താ​ന​ല​ബ്ധി​ക്ക് ത​ട​സ​ങ്ങ​ള്‍. നേ​രി​ടും. പു​ണ്യ​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കാ​നി​ട​വ​രും. പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ശ്ര​ദ്ധ​യും കൃ​ത്യ​ത​യും വേ​ണ്ടി​വ​രും. മാ​തൃ​ഗു​ണം ല​ഭി​ക്കും. അ​ശ്ര​ദ്ധ മു​ഖേ​ന അ​പ​വാ​ദാ​രോ​പ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​രാ​കും . വ​ള​രെ ആ​ലോ​ചി​ച്ച​ശേ​ഷം മാ​ത്രം തീ​രു​മാ​ന​ങ്ങ​ള്‍ കൈ​കൊ​ള്ളു​ക. ക​ര്‍മ്മ​സം​ബ​ന്ധ​മാ​യി ദോ​ഷ​കാ​ല​മാ​കു​ന്നു . ഭ​ഗ​വ​തി​ക്ക് ചു​വ​പ്പ് പു​ഷ്പ​ങ്ങ​ള്‍ കൊ​ണ്ട് അ​ര്‍ച്ച​ന ന​ട​ത്തു​ന്ന​തും ഉ​ത്ത​മ​മാ​ണ്.

ധ​നു​രാ​ശി (മൂ​ലം, പൂ​രാ​ടം, ഉ​ത്രാ​ടം 1/4)

സ​ന്താ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കും. ഗൃ​ഹ​ത്തി​ല്‍ ബ​ന്ധു​സ​മാ​ഗ​മം പ്ര​തീ​ക്ഷി​ക്കാം. ധ​ന​പ​ര​മാ​യി ചി​ല​വു​ക​ള്‍ വ​ര്‍ദ്ധി​ക്കും . ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​ക്കും. ഏ​ര്‍പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​ധി​ക ചി​ല​വു​ക​ള്‍ ഉ​ണ്ടാ​കും. സി​നി​മാ , സീ​രി​യ​ല്‍ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി ക്കു​ന്ന​വ​ര്‍ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കും . ആ​രോ​ഗ്യ​പ​ര​മാ​യി ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും . മു​ന്‍കോ​പം നി​യ​ന്ത്രി​ക്കു​ക . ക്ഷേ​ത്ര ദ​ര്‍ശ​നം മു​ഖേ​ന മ​ന​സി​നു സ​മാ​ധാ​നം ല​ഭി​ക്കും . ദാ​മ്പ​ത്യ ജീ​വി​തം സ​ന്തോ​ഷ പ്ര​ദ​മാ​യി​രി​ക്കും . ശാ​സ്താ​പ്രീ​തി വ​രു​ത്തു​ക.

മ​ക​ര​രാ​ശി (ഉ​ത്രാ​ടം 3/4, തി​രു​വോ​ണം, അ​വി​ട്ടം 1/2)

വി​വാ​ഹാ​ദി ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും .സാ​മ്പ​ത്തി​ക വി​ഷ​മ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ മാ​റി കി​ട്ടും. എ​തി​ര്‍പ്പു​ക​ളെ​യും ത​ട​സ്സ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യും. പു​തി​യ ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് അ​നു​കൂ​ല സ​മ​യം. അ​ഭി​മാ​നം സം​ര​ക്ഷി​ക്കും. കൂ​ടു​ത​ല്‍ ജോ​ലി​ഭാ​രം കൊ​ണ്ട് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടും. സ​മൂ​ഹ​ത്തി​ല്‍ മാ​ന്യ​സ്ഥാ​നം കൈ​വ​രി​ക്കും. സ​ന്താ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ ല​ബ്ധി ഉ​ണ്ടാ​കാ​നി​ട​യു​ണ്ട് . ആ​ഡം​ര വ​സ്തു​ക്ക​ള്‍ക്കാ​യി പ​ണം ചി​ല വ​ഴി​ക്കും. ആ​രോ​ഗ്യ​പ​ര​മാ​യി ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും . ദ​മ്പ​തി​ക​ള്‍ ത​മ്മി​ല്‍ ക​ല​ഹ​ത്തി​നു സാ​ദ്ധ്യ​ത വ്യാ​ഴാ​ഴ്ച ദി​വ​സം വി​ഷ്ണു ക്ഷേ​ത്ര ദ​ര്‍ശ​നം, പാ​ല്‍പാ​യ​സ നി​വേ​ദ്യം, മ​ഹാ​സു​ദ​ര്‍ശ​ന യ​ന്ത്രം ഇ​വ പ​രി​ഹാ​രം

കും​ഭ​രാ​ശി (അ​വി​ട്ടം 1/2, ച​ത​യം, പൂ​രു​രു​ട്ടാ​തി 3/4)

ക​ലാ​രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് സാ​മ്പ​ത്തി​ക അ​ഭി​വൃ​ദ്ധി​യും സ​ല്‍ കീ​ര്‍ത്തി​യും പു​തി​യ അ​വ​സ​ര​ങ്ങ​ളും ല​ഭി​ക്കും. മാ​തൃ ഗു​ണം ല​ഭി​ക്കും. സാ​മ്പ​ത്തി​ക​പി​രി​മു​റു​ക്കം ഉ​ണ്ടാ​കു​മെ​ങ്കി​ലും കാ​ര്യ​ങ്ങ​ളെ​ല്ലാം ഭം​ഗി​യാ​യി ന​ട​ക്കും. ദാ​മ്പ​ത്യ ജീ​വി​തം അ​സം​തൃ​പ്ത മാ​യി​രി​ക്കും. പി​താ​വി​നു ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​കും..​സ​ഹ​പ്ര​വ​ര്‍ത്ത​ക​ര്‍ മു​ഖേ​ന മ​ന:​ക്ലേ​ശ​ങ്ങ​ള്‍ക്ക്സാ​ധ്യ​ത. ദൂ​ര​യാ​ത്ര​ക​ള്‍ വേ​ണ്ടി വ​രും. സം​സാ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ക . പോ​ലീ​സ് രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് അ​പ്ര​തീ​ക്ഷി​ത​സ്ഥാ​ന ച​ല​നം ഉ​ണ്ടാ​കും . ഭ​ദ്ര​കാ​ളി​ക്ക്ക​ടും​പാ​യ​സം നി​വേ​ദി​ക്കു​ക, ഭ​ഗ​വ​തി ക്ഷേ​ത്ര ദ​ര്‍ശ​നം, ഉ​ത്ത​മം.

മീ​ന​രാ​ശി (പൂ​രു​രു​ട്ടാ​തി 1/4, ഉ​ത്ര​ട്ടാ​തി, രേ​വ​തി)

വി​ദേ​ശ​ത്ത് നി​ന്നും ധ​ന​ലാ​ഭം പ്ര​തീ​ക്ഷി​ക്കാം. ഗൃ​ഹ നി​ര്‍മ്മാ​ണ​പ്ര​വ​ര്‍ത്ത​ന ങ്ങ​ള്‍ക്ക് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍ക്ക് ത​ട​സ്സ​ങ്ങ​ള്‍ നേ​രി​ടും. ദാ​മ്പ​ത്യ ജീ​വി​തം സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും. ധാ​രാ​ളം ചെ​റു യാ​ത്ര​ക​ള്‍ ആ​വ​ശ്യ മാ​യി​വ​രും. ഡോ​ക്ട​ര്‍മാ​ര്‍ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം പ്ര​തീ​ക്ഷി​ക്കാം. വി​ഷ​മ​ത​ക​ള്‍ ഉ​ള​വാ​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍ കേ​ള്‍ക്കാ​നി​ട​വ​രും. മാ​തൃ​സ്വ​ത്ത് അ​നു​ഭ​വ​യോ​ഗ​ത്തി​ല്‍ വ​ന്നു ചേ​രും. സ​ന്താ​ന​ങ്ങ​ളു​ടെ അ​ഭി​വൃ​ദ്ധി​യി​ല്‍ മ​ന​സ​ന്തോ​ഷം വ​ര്‍ദ്ധി​ക്കും. ഏ​ഴ​ര​ശ​നി കാ​ല​മാ​യ​തി​നാ​ല്‍ ശാ​രീ​രി​ക അ​സു​ഖ​ങ്ങ​ള്‍ അ​നു​ഭ​വ​പ്പെ​ടും സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ​ത്തി​ന് തീ​രു​മാ​ന​മു​ണ്ട​ണ്ടാ​കും. ശ്രീ​കൃ​ഷ്ണ​ന് പാ​ല്‍പാ​യ​സം ക​ഴി​പ്പി​ക്കു​ക. വ്യാ​ഴാ​ഴ്ച ദി​വ​സം അ​നു​കൂ​ലം.

രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബെവ്കോ ജീവനക്കാർ‌ക്ക് ഓണസമ്മാനമായി ഇത്തവണ റെക്കോർഡ് ബോണസ്

രാഹുലിനെതിരെയുളള പ്രതിഷേധ മാർച്ചിന് എത്തിച്ച കോഴി ചത്തു; മഹിളാ മോർച്ചയ്ക്കെതിരേ പരാതി

രാഹുൽ രാജി വയ്ക്കണം; എംഎൽഎ ഓഫിസിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്

"തോളിൽ കൈയിട്ടു നടന്നവന്‍റെ കുത്തിന് ആഴമേറും''; യൂത്ത് കോൺഗ്രസിൽ പരസ്യപ്പോര്