മേടരാശി
(അശ്വതി, ഭരണി,കാര്‍ത്തിക 1/4)
മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സഹോദരങ്ങളില്‍ ഗുണം പ്രതീക്ഷിക്കാം. സഹപ്രവര്ത്ത കരില്‍ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. മാതൃകലഹത്തിന് സാദ്ധ്യതയുണ്ട്. ദമ്പതികള്‍ തമ്മില്‍ ഐക്യതയോടെ കഴിയും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും കര്മ്മരംഗത്ത്ഉയര്ച്ചഅനുഭവപ്പെടും, വിദ്യാര്‍ത്ഥികള്‍ മത്സരപരീക്ഷകളില്‍ വിജയിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും, ശിവന്ധാര അഘോര അര്‍ച്ചന നടത്തുക,. ഞായറാഴ്ച ദിവസം അനുകൂലം.
ഇടവരാശി
(കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)
സന്താനഗുണം ഉണ്ടാകും, സാഹിത്യ രംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം.ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. കര്‍മ്മപുഷ്ടിക്ക് സാദ്ധ്യത . ബിസിനസില്സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം . സഹോദരസ്ഥാനീയരില്‍ നിന്നും കലഹങ്ങള്‍ ഉണ്ടാകും ദാമ്പത്യജീവിതം സന്തോഷ പ്രദമായിരിക്കും. നൂതന വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും . വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം ദോഷപരിഹാരമായി വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്. ശനിപ്രീതി വരുത്തുക
മിഥുനരാശി
(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗൃഹവാഹന ഗുണം ലഭിക്കും.കഫരോഗാദികള് അനുഭവപ്പെടും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്പര്യം ജനിക്കും.വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. കര്‍മ്മ സംബന്ധമായി യാത്രകള്‍ ആവശ്യമായി വരും. . ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും,അംഗീകാരം ലഭിക്കും
സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് . സാമ്പത്തിക വിഷമങ്ങള്‍ ഉണ്ടാകും. മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും . പരിഹാരമായി ദുര്‍ഗ്ഗാ ദേവിക്ക് പട്ട് ചാര്‍ത്തുക, കളഭാഭിഷേകം നടത്തുക..
കര്‍ക്കിടകരാശി
(പുണര്‍തം 1/4, പൂയം, ആയില്യം)
പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും .ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും . പുണ്യക്ഷേത്ര ദര്‍ശനത്തിനായി അവസരം ഉണ്ടാകും . സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം, സന്താനങ്ങളാല്‍ മന.സമാധാനം കുറയും..എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും . സുഹുര്ത്തുക്കളുമായി ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും . ഭൂമി സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം, മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക.
ചിങ്ങരാശി
(മകം, പൂരം, ഉത്രം 1/4)
പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും . പുതിയ സംരഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല സമയം . വിവാഹ കാര്യത്തിന് തീരുമാനം ഉണ്ടണ്ടാകും ആരോഗ്യപരമായി മനസ്സ്് അസ്വസ്ഥപ്പെടും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. . മുന്‍കോപം നിയന്ത്രിക്കുക . ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും... കണ്ടകശനി കാലമായതിനാല്‍ ഔഷധ സേവ ആവശ്യമായി വരും... സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കും.. ഭഗവതിയ്ക്ക് അഷ്ടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം.
കന്നിരാശി
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാരംഗത്ത പുതിയ അവസരങ്ങള്‍ ലഭിക്കും ..അകാരണമായ കലഹങ്ങള്‍ ഉണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാകും. കര്‍മ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്, ജോലിഭാരം വര്‍ദ്ധിക്കും. സഹോദരാദി സുഖം അനുഭവപ്പെടും,. .പിതൃഗുണം ഉണ്ടാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും..ആരോഗ്യപരമായി നല്ലതല്ല.. ദൂരയാത്രകള് ആവശ്യമായി വരും...നാഗര്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുക
തുലാരാശി
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും, ചിലവുകള്‍ വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് മത്സരങ്ങള്‍ നേരിടേണ്ടി വരും. സര്‍വ്വകാര്യ വിജയം. പിതൃഗുണം പ്രതീക്ഷിക്കാം.. സഹോദര സുഖം കുറയും. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. സന്താനങ്ങളാല്‍ മന.ക്ളേശം ഉണ്ടാകും. ഉപരിപഠനത്തിന് സാദ്ധ്യ്തയുണ്ട് മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടണ്ടാകും . ഭദ്രകാളിക്ഷേത്രത്തില്‍ അട നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
വൃശ്ചികരാശി
(വിശാഖം 1/4, അനിഴം, കേട്ട)
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും ... ആഗ്രഹസാഫല്യം ഉണ്ടാകും . പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചിലവുകള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. കണ്ടകശനി കാലമായതിനാല്‍ ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും താല്‍ക്കാലിക മായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. . .പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും ശിവന് ശംഖാഭിഷേകം നടത്തുക
ധനുരാശി
(മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സന്തോഷം ലഭിക്കും. പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത ഉണ്ടാകും കര്‍മ്മ രംഗത്ത് നേട്ടം ഉണ്ടാകും.. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറികിട്ടും . ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കും.. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും യാത്രാക്ളേശം അനുഭവപ്പെടും,.ഉദരരോഗത്തിന് സാദ്ധ്യയുണ്ട്. അകന്നു നിന്നിരുന്ന സഹോദരങ്ങള്‍ തമ്മില്‍ യോജിക്കും . ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ ജന്മ നക്ഷത്ര ദിവസങ്ങളില്‍ ദേവിക്ക് കുങ്കുമാര്‍ച്ചന നടത്തുക.
മകരരാശി
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക അഭിവൃദ്ധി കൈവരും . സഹോദരാദി ഗുണം പ്രതീക്ഷിക്കാം കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും ,ഏഴരശനികാലമായതിനാല്‍ മനസുഖം കുറയും. ദാമ്പത്യ കലഹം ഉണ്ടാകും മാതൃപിതൃ മന:ക്ലേശത്തിന് സാദ്ധ്യതയുണ്ട്.. ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം .വിദേശത്തുള്ളവര്‍ക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും.. സഹോദര സ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. .... ഭഗവതിയ്ക്ക് അഷ്ടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം
കുംഭരാശി
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സന്താനങ്ങളാല്‍ മന.സമാധാനം ലഭിക്കും .വിദ്യാര്‍ത്ഥികള്‍ക്ക് കലാകായിക രംഗങ്ങളില്‍ താല്പര്യം ഉണ്ടാകും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കും .. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. ഇഷ്ട ഭോജനം സാദ്ധ്യമാകും ഗൃഹനിര്‍മ്മാണത്തിന് വേണ്ടിയോ, വാഹന സംബന്ധമായോ ധനം ചിലവാക്കും . ഉന്നതവിദ്യക്ക് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം . ദൃശ്യമാദ്ധ്യമ പ്രവര്‍ത്തനരംഗത്തുള്ളവര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും . പിതാവിന് രോഗാരിഷ്ടതകള്‍ ഉണ്ടണ്ടാകും. വ്യാഴാഴ്ച ദിവസം വിഷ്ണുവിന് പാല്പായസം കഴിപ്പിക്കുക, തുളസി പൂവുകൊണ്ട് അഷ്ടോത്തര അര്‍ച്ചന നടത്തുക
മീനരാശി
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹം സഫലീകരിക്കും . ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും വാഹന സംബന്ധമായി. നേട്ടങ്ങള്‍ ഉണ്ടണ്ടാകും , ഗൃഹസൗഖ്യം അനുഭവപ്പെടും. വ്യാപാരികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും . സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും,. സന്താനങ്ങളുടെ ഭാവിയെ കുറിച്ച് അമിതമായി ചിന്തിക്കാന്‍ ഇടവരും വാതരോഗത്തിന് സാദ്ധ്യത.
ശനിയാഴ്ചദിവസം ശിവക്ഷേത്ര ദര്‍ശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു