മക്കളില്ല, പക്ഷേ പട്ടിയുണ്ട്; വളർത്തുനായയ്ക്കായി ദമ്പതികൾ മാസം ചെലവാക്കുന്നത് 15,000 രൂപ

 
Lifestyle

മക്കളില്ല, പക്ഷേ പട്ടിയുണ്ട്; വളർത്തുനായയ്ക്കായി ദമ്പതികൾ മാസം ചെലവാക്കുന്നത് 15,000 രൂപ

നായയുടെ ഭക്ഷണം, പ്രോബയോട്ടിക് സപ്ലിമെന്‍റ്, ഗ്രൂമിങ് എന്നിവയ്ക്കായാണ് പണം ചെലവാക്കുന്നത്

Manju Soman

വളർത്തു നായ്ക്കളെ സ്വന്തം കുഞ്ഞിനെ പോലൊണ് പല ദമ്പതികളും കണക്കാക്കുന്നത്. തങ്ങളുടെ ഫർ ബേബിക്കു വേണ്ടി എത്ര പണം മുടക്കാനും ഇവർ തയ്യാറാകും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത് ബെംഗളൂരു സ്വദേശികൾ വളർത്തുനായയ്ക്കായി ചെലവാക്കുന്ന പൈസയെക്കുറിച്ചുള്ള വിവരങ്ങളാണ്.

ഗഗൻ അറോറ എന്ന വ്യവസായിയാണ് ഇന്ദിരാനഗറിലുള്ള ദമ്പതികളേക്കുറിച്ചുള്ള വിവരം ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തത്. വളർത്തു നായയായ ഗോൾഡൻ റിട്രീവറിനു വേണ്ടി മാസം 12,000 മുതൽ 15,000 രൂപ വരെയാണ് ഈ ദമ്പതികൾ ചെലവാക്കുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. നായയുടെ ഭക്ഷണം, പ്രോബയോട്ടിക് സപ്ലിമെന്‍റ്, ഗ്രൂമിങ് എന്നിവയ്ക്കായാണ് പണം ചെലവാക്കുന്നത്. നായയുടെ ഭക്ഷണം വെക്കാനായി ഫ്രിഡ്ജിൽ പ്രത്യേക ഷെൽഫ് തന്നെയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിൽ‌ പാകം ചെയ്ത ചിക്കനും ഓരോ ദിവസങ്ങളിൽ കൊടുക്കാനുള്ള ഭക്ഷണവുമെല്ലാം മാറ്റിവച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാവുന്ന പുതിയ ട്രെൻഡിന്‍റെ ഭാഗമാണ് ഇത് എന്നാണ് ഗഗൻ അറോറ പറയുന്നത്. ഡിഐഎൻകെഡബ്ല്യൂഎഡി (DINKWAD) എന്നാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്. രണ്ട് പങ്കാളികളും ജോലി ചെയ്യുകയും അവർക്ക് കുട്ടികളില്ലാതെ ഇരിക്കുകയും എന്നാൽ വളർത്തുനായ ഉള്ളതുമായ ദമ്പതികളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. വളർത്തു നായ്ക്കളെ സ്വന്തം മക്കളെ പോലെയാണ് ഇവർ കാണുന്നത്. മക്കളുടെ വിദ്യാഭ്യാസം പോലുള്ള ചെലവ് ഇല്ലാത്ത ഇവർ യാത്രയ്ക്കും തങ്ങളുടെ ഇഷ്ടങ്ങൾക്കും വളർത്തുനായ്ക്കളുടെ പരിചരണത്തിനുമായാണ് പ്രധാന്യം നൽകുന്നത്.

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീം കോടതി

മഴ; കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; കേന്ദ്രം സിഇഒയെ നിയമിച്ചേക്കും

വിഴിഞ്ഞത്ത് വന്‍ നിക്ഷേപത്തിന് ഷിപ്പിങ് കമ്പനി എംഎസ്‌സി; വരുന്നത് 13,000 കോടിയുടെ നിക്ഷേപം

എഫ്‌സിആര്‍എ 2.0 പോര്‍ട്ടലും ഇലക്ട്രോണിക് - ഓവര്‍സീസ് സിറ്റിസണ്‍ ഒഫ് ഇന്ത്യ കാര്‍ഡും പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍