Billie Eilish
Billie Eilish file
Lifestyle

നഗ്നയായി കണ്ണാടിക്കു മുന്നിൽ നിൽക്കാൻ ഇഷ്ടം: ലൈംഗിക താൽപര്യത്തെക്കുറിച്ച് ബില്ലി ഐലിഷ്

ലൈംഗിക താൽപ്പര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തിയിരിക്കുകയാണ് പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഷെലിഷ്. താൻ ബൈസെക്ഷ്വലാണെന്നും ആൺകുട്ടികളോടും പെൺകുട്ടികളോടും താൽപ്പര്യമുണ്ടെന്നും കൂടുതൽ താൽപര്യം പെൺകുട്ടികളോടാണെന്നും ബില്ലി ഒരിക്കൽ പറഞ്ഞത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ വീണ്ടും ലൈംഗിക താൽപര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

സ്വന്തം ശരീരത്തോട് പ്രണയമാണെന്നും ഇതുവരെ തോന്നാത്ത ഇഷ്ടമാണ് തോന്നുന്നതെന്നും പൂർണ നഗ്നയായി കണ്ണാടിക്ക് മുന്നിൽ നിൽക്കാൻ ഏറെ ഇഷ്ടമാണെന്നും ബില്ലി പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ.

'ഞാൻ വളരെ ഹോട്ടാണെന്ന് എനിക്ക് തോന്നാറുണ്ട്. എന്‍റെ ശരീരത്തോടുള്ള അടുപ്പവും പ്രണയവും ആഴമേറിയതാണ്. മുമ്പൊരിക്കലും തോന്നാത്ത വിധത്തിലുള്ള ഇഷ്ടമാണ് എനിക്ക് എന്നോട് ഇപ്പോഴുള്ളത്. എന്നെ തന്നെ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും ആസ്വദിക്കുന്നതും അംഗീകരിക്കുന്നതെല്ലാം വലിയ കാര്യമായാണ് എനിക്ക് തോന്നുന്നത് '- ബില്ലി വ്യക്തമാക്കി

ഏതാനും മാസങ്ങൾക്ക് മുമ്പാണ് താൻ ബൈസെക്‌ഷ്വൽ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്. തനിക്ക് ഒരേ സമയും സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പറഞ്ഞിരുന്നു. താൻ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതിനാൽ ആൺ-പെൺ വേർതിരിവുകളില്ലെന്നുമുള്ള ബില്ലിയുടെ തുറന്നു പറച്ചിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും