നനഞ്ഞ മുടിയോടെ ഉറങ്ങിയാൽ അസുഖം വരുമോ? കാരണമറിയാം

 
Lifestyle

നനഞ്ഞ മുടിയോടെ ഉറങ്ങിയാൽ അസുഖം വരുമോ? കാരണമറിയാം

MV Desk

കുളി കഴിഞ്ഞ് നനവ് മാറാത്ത മുടിയോടെ കിടന്നുറങ്ങിയാൽ അസുഖം വരുമെന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്. പക്ഷേ നനഞ്ഞ മുടിയോടെ ഉറങ്ങിയാൽ അസുഖം വരുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് ശാരദാ കെയർ ഹെൽത്ത് സിറ്റി സീനിയർ കൺസൾട്ടന്‍റ് ഡോ. നീരജ് കുമാർ പറയുന്നത്. നനഞ്ഞ മുടിയോടെ ഉറങ്ങിയാൽ ജലദോഷമോ പനിയോ ഉണ്ടാകില്ല. സാധാരണയായി അസുഖബാധിതരായ വ്യക്തികളുമായി അടുത്ത് പെരുമാറുന്നതാണ് അത്തരം വൈറസുകളെ പരത്തുന്നത്. മുടിയിൽ നനവുള്ളതു കൊണ്ടുള്ള തണുപ്പു മൂലം ഉറങ്ങാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ അതുകൊണ്ട് ശരീരത്തിൽ വൈറസ് ബാധ എന്തായാലും ഉണ്ടാകില്ല.

എന്നാൽ നനഞ്ഞ മുടിയോടെ ഉറങ്ങുന്നത് ചിലപ്പോൾ മറ്റു ചില പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. മുടിയിലെ നനവു മൂലം മുറിയിലെ അന്തരീക്ഷം കൂടുതൽ തണുക്കാം. ആ സാഹചര്യത്തിൽ ഫംഗസ്, ബാക്റ്റീരിയ എന്നിവയ്ക്ക് ത്വക്കിൽ സ്വാഭാവികമായി വളരാൻ സാധിക്കും. തലയിൽ താരൻ ഉള്ളവർക്ക് ഈറൻ മുടിയോടെ ഉറങ്ങുന്നത് താരൻ കൂടാൻ ഇടയാക്കിയേക്കും.

നനഞ്ഞ മുടി കൂടുതൽ ദുർബലമായിരിക്കും. അതു കൊണ്ടു തന്നെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും മുടിയിഴകൾ തമ്മിൽ പിണയാനും മുടി കൂടുതൽ പരുക്കൻ ആകാനും തിളക്കം കുറയാനും ഇടയാകും.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്