ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13ന് Representative image
Lifestyle

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13ന്

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, സഹധർമ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും

Thiruvananthapuram Bureau

തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 13ന്. പൊങ്കാലയുടെ വരവറിയിച്ചു പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബർ 8നും നടത്തും.

പുലര്‍ച്ചെ 4 ന് നിര്‍മാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാര്‍ഥനയും. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കില്‍ നിന്ന് ട്രസ്റ്റ് പ്രസിഡന്‍റും മുഖ്യ കാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി കൈമാറുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും, സഹധർമ്മിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.

ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടത്തും.

11 ന് 500ല്‍ അധികം വേദ പണ്ഡിതന്‍മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടത്തും.

വൈകിട് 5 ന് കുട്ടനാട് എംഎല്‍ എ തോമസ് കെ. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കും. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമര്‍പ്പിക്കും. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും.

രാഹുലിനൊപ്പം വേദി പങ്കിട്ട് മന്ത്രിയും എംഎൽഎയും

ആർഎസ്എസ് നിരോധിക്കേണ്ട സംഘടന; ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നുവെന്ന് ഖർഗെ

ഓസ്ട്രേലിയക്കെതിരേ ഇന്ത‍്യക്ക് കൂട്ടതകർച്ച; 4 വിക്കറ്റ് നഷ്ടം

പിഎം ശ്രീ പദ്ധതി; വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച പ്രവർത്തർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഒളിംപിക്സ് മെഡൽ നേടുന്ന ആദ‍്യ മലയാളി താരം; മാനുവൽ ഫ്രെഡറിക് അന്തരിച്ചു