KSRTC Super Deluxe push back
KSRTC Super Deluxe push back 
Lifestyle

ചേർത്തല - അർത്തുങ്കൽ - വേളാങ്കണ്ണി സൂപ്പർ ഡീലക്സ് സർവീസ് തുടങ്ങുന്നു

ചേർത്തല: പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളായ അർത്തുങ്കൽ ബസിലിക്കയും വേളാങ്കണ്ണിയും ബന്ധപ്പെടുത്തിയുള്ള സൂപ്പർ ഡീലക്സ് പുഷ്ബാക്ക് എയർ ബസ് സർവീസ് ഒക്റ്റോബർ 20ന് അർത്തുങ്കൽ ബസിലിക്കയിൽ ഉച്ചയ്ക്ക് 2:30ന് കൃഷി മന്ത്രി പി. പ്രസാദും, ആലപ്പുഴ എംപി അഡ്വ. എ.എം. ആരിഫും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

ചേർത്തലയിൽ നിന്നു ദിവസവും ഉച്ചക്ക് 2:30ന് ആരംഭിച്ച് അർത്തുങ്കൽ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, പാലക്കാട്‌, കോയമ്പത്തൂർ, കരൂർ, ട്രിച്ചി, തഞ്ചാവൂർ വഴി വേളാങ്കണ്ണിയിൽ അടുത്ത ദിവസം രാവിലെ 6:25ന് എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

തീർഥാടകർക്ക് രാവിലെയുള്ള മലയാളം കുർബാനയിൽ പങ്കെടുക്കുന്ന വിധത്തിൽ ആണ് സർവീസ് എത്തിച്ചേരുന്നത്. വേളാങ്കണ്ണിയിൽ നിന്നു വൈകിട്ട് 5:30 നു തിരിക്കുന്ന സർവീസ് അടുത്ത ദിവസം രാവിലെ 7:00 നു ചേർത്തലയിൽ എത്തിച്ചേരും.

www.onlineswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം.

മുൻപ് ഓടിയിരുന്ന ബസുകൾ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിൽ ആയതിനാൽ ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലെന്ന് തീർഥാടകരിൽ നിന്നും വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും