തണുത്ത് വിറച്ച് കിടന്ന തെരുവുനായയ്ക്ക് പുതപ്പു നൽകി; യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു!

 
Lifestyle

തണുത്ത് വിറച്ച് കിടന്ന തെരുവുനായയ്ക്ക് പുതപ്പു നൽകി; യുവാവിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു!

ഡെലിവറി ബോയ്ക്കാണ് ഇത്തരമൊരു അനുഭവമുണ്ടായത്

Namitha Mohanan

തണുത്തു വിറച്ച് കിടക്കുന്ന തെരുവുനായയ്ക്ക് പുതുപ്പു പുതപ്പിച്ച ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. റഷ്യയിലാണ് സംഭവം നടക്കുന്നത്. ഡോഡോ പിസ എന്ന പ്രമുഖ പിസ ശൃംഖലയിലാണ് സംഭവം. പിരിച്ചു വിടലിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി ഈ പിസ ഷോപ്പിന് മുന്നിൽ ഡോഡോബോണ്യ എന്ന് വിളിക്കപ്പെടുന്ന ഒരു തെരുവ് നായയുണ്ടായിരുന്നു. അവിടുത്തെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും എല്ലാം ഈ നായ വളരെ പ്രിയങ്കരനായിരുന്നു. കട അടച്ചു കഴിഞ്ഞാൽ തണുപ്പത്ത് കിടക്കുന്ന നായയെ ജീവനക്കാർ സ്ഥിരമായി പുതപ്പ് പുതപ്പിക്കാറുണ്ടായിരുന്നു. എന്നാൽ, കടയിൽ പുതിയ മാനേജർ എത്തിയതോടെ നായയെ സഹായിക്കുന്നവരെ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു ദിവസം നായ മഞ്ഞിൽ തണുത്ത് വിറച്ച് കിടക്കുന്നതുകണ്ട് ജീവനക്കാരനായ മിഖായേൽ സാവിറ്റ്‌സ്‌കി നായയ്ക്ക് പുതപ്പ് പുതപ്പിച്ച് നൽകി. ഡെലിവറിക്ക് പായി 15 മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോഴേക്കും മിഖായേൽ സാവിറ്റ്‌സ്‌കിയുടെ ജോലി നഷ്ടപ്പെട്ടിരുന്നു. പിന്നാലെ നായയെ സഹായിക്കുന്നവർ നായയുടെ കൂടെ തെരുവിലിറങ്ങേണ്ടി വരുമെന്ന് മാനേജർ അയച്ച ഭീഷണി സന്ദേശങ്ങളടക്കം യുവാവ് പുറത്തുവിട്ടു.

സംഭവത്തിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡോഡോ പിസ ബഹിഷ്ക്കരിക്കണമെന്നടക്കം സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നു. പിന്നാലെ കമ്പനി വിശദീകരണവുമായി എത്തി. മിഖായേലിനെ പുറത്താക്കിയത് നായയെ പരിചരിച്ചതിനാലല്ലെന്നും ജോലിയിലെ വീഴ്ചകൊണ്ടാണെന്നുമാണ് വിശദീകരണം. എന്നാൽ ഇത് നിഷേധിച്ച് മിഖായേൽ രംഗത്തെത്തി. മൃഗസ്നേഹിക്കളടക്കം ഭൂരിഭാഗം പേരും മിഖായേലിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു