.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
അഡ്വ. ചാര്‍ളി പോള്‍
ബോര്‍ഡില്‍ എഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകര്‍ത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യുകെജി വിദ്യാർഥിയെ അധ്യാപിക ചൂരൽ കൊണ്ട് തല്ലി. അഞ്ചുവയസുകാരന്‍റെ കാലില്‍ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. തൃശൂര്‍ കുരിയച്ചിറ സെന്‍റ് ജോസഫ്‌സ് മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ആദ്യം ചൂരല്‍ കൊണ്ട് അടിച്ചപ്പോള്‍ കരയാതിരുന്നതിനാല്‍ വീണ്ടും വീണ്ടും അടിച്ചു എന്നാണ് പറയുന്നത്. അധ്യാപികക്കെതിരേ ജൂവനല്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് സസ്‌പെൻഡ് ചെയ്തു. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അധ്യാപികയെ ഇടക്കാല ജാമ്യത്തില്‍ വിട്ടു.
മറ്റൊരു പത്രവാര്‍ത്ത മട്ടാഞ്ചേരിയില്‍ നിന്നാണ്. ചോദ്യത്തിന് ഉത്തരം നൽകാത്തതിനാല്‍ പ്രകോപിതയായ മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ്‌സ് സ്‌കൂളിലെ അധ്യാപിക മൂന്നര വയസുകാരന്‍റെ പുറത്താണ് ചുരല്‍ പ്രയോഗം നടത്തിയത്. പുറത്ത് നിറയെ ചൂരല്‍ അടിയുടെ പാടുകളുണ്ട്. അധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പ്ലേ സ്‌കൂളിന്‍റെ പ്രവര്‍ത്തനം തടയാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
ഇത്തരം ശാരീരിക ശിക്ഷകള്‍ കുറ്റകരവും ശിക്ഷാര്‍ഹവും എന്നതിനേക്കാള്‍ അവ കുട്ടികളില്‍ സൃഷ്ടിക്കുന്ന മനോവ്യാപാരങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെയും വ്യക്തിത്വ വികസനത്തെയും ദോഷകരമായി ബാധിക്കുമെന്ന് നാഷണല്‍ ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. അടിയും മറ്റ് ശാരീരിക- മാനസിക ശിക്ഷകളും തലച്ചോറിന്‍റെ വികാസ പ്രക്രിയയെ ദോഷകരമായി ബാധിക്കും. അവ തലച്ചോറിന്‍റെ സര്‍ക്യൂട്ടുകളില്‍ വ്യത്യാസമുണ്ടാക്കുന്നു. ഇവരുടെ തലച്ചോറിന്‍റെ ഘടനയിലും അതിന്‍റെ പ്രവര്‍ത്തനത്തിലും ചില പ്രത്യേക അടയാളങ്ങള്‍ കാണാം. ഇത്തരം ശിക്ഷകള്‍ ഏറ്റുവാങ്ങിയവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ രോഗികളായി മാറിയേക്കാം. ശാരീരിക രോഗങ്ങള്‍ ഇവരില്‍ കൂടുതലാണ്. ഇവരില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിയേക്കാം. അപകടത്തിൽപ്പെടുന്നവര്‍, ആത്മഹത്യാ പ്രവണത കാണിക്കുന്നവര്‍, അപകര്‍ഷതാ ബോധത്താല്‍ ജീവിത വിജയമുണ്ടാകാത്തവര്‍, ആത്മവിശ്വാസമില്ലാത്തവര്‍, കോപം, പ്രതികാരവാഞ്ഛ പ്രകടിപ്പിക്കുന്നവര്‍, സ്വയം മതിപ്പില്ലാത്തവര്‍, പ്രതിസന്ധികളെ നേരിടാന്‍ കഴിയാതെ പോകുന്നവര്‍, ഭയവും നിരാശയുമുള്ളവര്‍, ദുഃസ്വഭാവികള്‍, അന്തര്‍മുഖര്‍, ആക്രമണ വാസനക്കാര്‍, കുടുംബാംഗങ്ങളോട് അകല്‍ച്ച കാണിക്കുന്നവര്‍, ഉത്തരവാദിത്വ ബോധമില്ലാത്തവര്‍ തുടങ്ങിയ വ്യക്തിത്വ പ്രശ്‌നങ്ങള്‍ക്കെല്ലാം കഠിനമായ ശാരീരിക ശിക്ഷകള്‍ കാരണമാകാറുണ്ട്. കുട്ടികളോടുള്ള സ്‌നേഹക്കുറവും അവഗണനയും ക്രൂരതയും അവരെ പ്രശ്‌ന സന്തതികളും കുറ്റവാളികളുമാക്കുന്നു.
ശാരീരിക പീഡനങ്ങളേക്കാള്‍ കൂടുതല്‍ ആപത്കരം മാനസിക പീഡനങ്ങളാണ്. കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, താരതമ്യപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, മുറിയില്‍ അടച്ചുപൂട്ടല്‍, വീട്ടില്‍നിന്ന് പുറത്താക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വച്ച് കുറ്റം പറയല്‍, വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി മോശമായി സംസാരിക്കല്‍ തുടങ്ങിയവയെല്ലാം മാനസിക പീഡനങ്ങളാണ്. ഇവയെല്ലാം മനസില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. മുറിവുകള്‍ സമ്മാനിച്ചവരെ കുട്ടികള്‍ വെറുക്കും. അവരില്‍ നിന്നകലും. ജീവിതകാലം മുഴുവന്‍ ഇവ മായാത്ത വടുവായി മനസില്‍ കിടക്കും. കുട്ടികളുടെ മാനസികാവസ്ഥ താറുമാറായാല്‍, ആത്മാഭിമാനത്തിന് ക്ഷതമേറ്റാല്‍ ആനയ്ക്ക് മദംപൊട്ടുന്ന പോലെ ഒരു ദിവസം അവര്‍ പൊട്ടിത്തെറിക്കും, പിന്നെ നാശങ്ങളുടെ വേലിയേറ്റമാണ് സംഭവിക്കുക.
ശിക്ഷയുടെ കാഠിന്യമല്ല, ശിക്ഷയുടെ ഉദ്ദേശം സംബന്ധിച്ച തിരിച്ചറിവാണ് ഒരു കുട്ടിയെ ദുഃസ്വഭാവങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആക്രോശം, വടി, അടി, വഴക്ക് മുതലായ ധാർമിക രോഷ പ്രകടനങ്ങളും ദേഷ്യശമന മാര്‍ഗങ്ങളും മാറ്റിവച്ച് തിരിച്ചറിവ് നൽകുന്ന ഫലപ്രദമായ മറ്റ് ക്രിയാത്മക മാര്‍ഗങ്ങള്‍ ശിക്ഷണത്തിനായി സ്വീകരിക്കണം. ചെയ്ത തെറ്റിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്കി തിരുത്തലിനു വേണ്ടിയാകണം ശ്രമിക്കേണ്ടത്.
"ശിക്ഷ' എന്ന പദത്തിന് ബോധനം, പരിശീലനം എന്നാണര്‍ത്ഥം. തെറ്റ് ബോധ്യപ്പെടുത്തുക, ശരി ചെയ്യാന്‍ പരിശീലിപ്പിക്കുക. അതാണ് ശിക്ഷകൊണ്ട് ഉദ്ദേശിക്കുന്നത്. ശിക്ഷണം എന്നാല്‍ വളരാനും വളര്‍ത്താനും സഹായിക്കുന്ന സമീപനമാണ്. "അരുത് ' എന്നതിനേക്കാള്‍ "എങ്ങനെ' എന്ന് കാണിച്ചുകൊടുത്തു പഠിപ്പിക്കലാണ് ശിക്ഷണം. ശിക്ഷണം രക്ഷയുടെ സമീപനമാണ്. തെറ്റ് തിരുത്താൻ വാത്സല്യപൂര്‍വം കുട്ടിയെ സഹായിക്കണം. അതിന് ക്ഷമയും സഹിഷ്ണുതയും വേണം. കരുതലും കരുണയും കാട്ടുക, അവരെ സ്‌നേഹിക്കുക, താങ്ങും തണലുമേകി അവരോടൊപ്പമായിരിക്കുക അതാണ് ശിക്ഷയുടെ ശാസ്ത്രം. അല്ലാതെ തല്ലലല്ല.
(ട്രെയ്നറും മെന്‍ററുമാണ് ലേഖകൻ. ഫോൺ: 9847034600)