വെളുത്തുള്ളി തൊലി പൊളിക്കാൻ അര മിനിറ്റ്; എളുപ്പവഴി പങ്കു വച്ച് നടി

 
Lifestyle

വെളുത്തുള്ളി തൊലി പൊളിക്കാൻ അര മിനിറ്റ്; എളുപ്പവഴി പങ്കു വച്ച് നടി

ഇൻസ്റ്റഗ്രാമിലാണ് താരം വിഡിയോ പങ്കു വച്ചിരിക്കുന്നത്.

പാചകത്തിനിടെ ഏറ്റവും അധികം സമയം വേണ്ടി വരുന്നത് വെളുത്തുള്ളി തൊലി കളയാൻ ആയിരിക്കും. എത്ര കുഞ്ഞൻ വെളുത്തുള്ളി ആണെങ്കിലും വെറും അര മിനിറ്റ് കൊണ്ട് എളുപ്പത്തിൽ തൊലി കളഞ്ഞ് വൃത്തിയാക്കുന്നതിനുള്ള ഒരു എളുപ്പവഴി പങ്കു വച്ചിരിക്കുയാണ് നടിയും ഇൻഫ്ലുവൻസറുമായ നൗഹീദ് സിറൂസി. ഇൻസ്റ്റഗ്രാമിലാണ് താരം വിഡിയോ പങ്കു വച്ചിരിക്കുന്നത്.

വെളുത്തുള്ളി അടർത്താതെ തന്നെ മൊക്രോവേവ് ഓവനിലേക്ക് വച്ച് 30 സെക്കൻഡ് ചൂടാക്കി എടുത്താൽ പിന്നെ എളുപ്പത്തിൽ തൊലി നീക്കാൻ സാധിക്കുമെന്നാണ് താരം പ‍റയുന്നത്. ഇന്‍റർനെറ്റിൽ നിന്ന് കിട്ടിയ ഈ വിവരം തനിക്ക് വളരെ ഗുണകരമായെന്നും താരം കുറിച്ചിട്ടുണ്ട്.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു