ഡോ.റയോട്ടാരോ ഹാഷിസും

 

research gate

Health

ഡൗൺ സിൻഡ്രോമിനെതിരെ പരീക്ഷണ വിജയവുമായി ജാപ്പനീസ് ഗവേഷകർ

ഡൗൺ സിൻഡ്രോമിനു കാരണമായ അധിക ക്രോമോസോം ട്രൈസോമി 21 വിജയകരമായി നീക്കം ചെയ്ത് ജാപ്പനീസ് ഗവേഷകർ.

Reena Varghese

ക്രിസ്പർ CRISPR ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ലാബോറട്ടറി ക്രമീകരണത്തിലൂടെ ഡൗൺ സിൻഡ്രോമിനു കാരണമായ അധിക ക്രോമോസോം ട്രൈസോമി 21 വിജയകരമായി നീക്കം ചെയ്ത് ജാപ്പനീസ് ഗവേഷകർ. ജനിതക ശാസ്ത്രത്തിലെ തന്നെ മഹത്തായൊരു കണ്ടെത്തലാണ് ഈ നേട്ടം.

കൾച്ചർ ചെയ്ത കോശങ്ങളിലാണ് ഈ പരിശോധന നടത്തിയത്. ക്രോമോസോം തകരാറുകൾ പരിഹരിക്കാനും മനസിലാക്കാനും ഒടുവിൽ ചികിത്സിക്കാനുമുള്ള കഴിവ് ഇത് കാണിക്കുന്നു. ഡൗൺ സിൻഡ്രോം ഉള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധ്യതയുളള ഭാവി ചികിത്സകളിലേയ്ക്കുള്ള വാതിലാണ് ഇതിലൂടെ തുറന്നിരിക്കുന്നത്.

ഡോ.റയോട്ടാരോ ഹാഷിസുമിന്‍റെ നേതൃത്വത്തിലാണ് വിപ്ലവകരമായ ഈ കണ്ടെത്തൽ നടന്നത്. എന്നാലീ സാങ്കേതിക വിദ്യ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. മനുഷ്യരിൽ ഇതു വരെ പരീക്ഷിച്ചിട്ടില്ല. ട്രൈസോമിക് റെസ്ക്യൂ എന്നാണ് ഈ പ്രക്രിയയെ വിളിക്കുന്നത്.

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ