കാൻഡിഡ ഔറിസ് ഫംഗസ്

 

SOCIAL MEDIA

Health

അമെരിക്കയെ കാർന്നു തിന്ന് കാൻഡിഡ ഔറിസ് ഫംഗസ്

27 സംസ്ഥാനങ്ങളിലായി 7000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Reena Varghese

വാഷിങ്ടൺ: അമെരിക്കയിലെ 27 സംസ്ഥാനങ്ങളിൽ കാന്‍ഡിഡ ഔറിസ് ഫംഗസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ. ഇതു വരെ 7000ത്തോളം പേർക്കാണ് ഈ അപൂർവ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറെ കഠിനവും മാരക ശേഷിയുള്ളതും കരുത്തുള്ള ആന്‍റി ബാക്റ്റീരിയൽ മരുന്നുകളെയും മയക്കു മരുന്നുകളെയും പോലും അതിജീവിക്കുന്നതുമാണ് കാന്‍ഡിഡ ഔറിസ് ഫംഗസ്.

അതു കൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ശക്തമായ അണുബാധകൾക്ക് ഇത് കാരണമാകുന്നു. ഈ അണുബാധയുടെ പ്രധാന ലക്ഷണം പനിയാണ്. ഈ ഫംഗസ് ബാധിച്ചവരിൽ മരണ നിരക്കും കൂടുതലാണ്. നല്ല പ്രതിരോധ ശേഷി ശരീരത്തിനു പകരുന്ന ആന്‍റി ബാക്റ്റീരിയൽ മരുന്നുകൾക്കെതിരെ ശക്തമായ പ്രതിരോധ ശേഷിയുള്ള ഈ ഫംഗസുകൾ ഇതിനാൽ തന്നെ രോഗിയുടെ ശരീരത്തിൽ നശിക്കാതെ വളർന്നുകൊണ്ടേയിരിക്കും.

ഇതാണ് ഈ ഫംഗസ് ബാധിച്ച രോഗികളിൽ ചികിത്സ ബുദ്ധിമുട്ടാക്കുന്നത്. കാൻഡിഡ ഔറിസ് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അണുബാധയും ഉണ്ടാക്കും. രക്തം, മുറിവുകൾ, ചെവി എന്നിവിടങ്ങളിൽ ഇത് ബാധിക്കാം. ഈ അണുബാധയുടെ ലക്ഷണങ്ങൾ അണുബാധയുടെ സ്ഥാനത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും.

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

തദ്ദേശ​ പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാർ​​ഥികൾ 12നകം ചെലവ്-​​ക​​ണക്ക് സമർപ്പിക്കണം

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; റെയിൽ, വ്യോമ ​ഗതാ​ഗതം താളം തെറ്റി

കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം; കരട് വിജ്ഞാപനം പുറത്തിറക്കി