ആരോഗ്യകരമായ ജീവിതശൈലിക്കായി ദുബായ് ഇമിഗേഷന്‍റെ സൈക്കിൾ റാലി

 
Health

ആരോഗ്യകരമായ ജീവിതശൈലിക്കായി ദുബായ് ഇമിഗ്രേഷന്‍റെ സൈക്കിൾ റാലി

130-ലധികം ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി.

നീതു ചന്ദ്രൻ

ദുബായ്: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ, ലോക സൈക്കിൾ ദിനത്തിൽ ദുബായ് ഇമിഗ്രേഷൻ മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. 130-ലധികം ഉദ്യോഗസ്ഥരും റാലിയിൽ പങ്കാളികളായി. മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി നേതൃത്വം നൽകിയ പരിപാടിയിൽ, ദുബായ് ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ജനറൽ അബ്ദുള്ള ബിൻ സായിദ് അൽ ഫലാസി, യുഎഇ സൈക്ലിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് എഞ്ചിനീയർ മൻസൂർ ബുസൈബ, സാമി അഹമ്മദ് അൽ ഖംസി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

ദേശീയ സൈക്ലിംഗ് ടീം അംഗങ്ങളും റാലിയിൽ സജീവമായി പങ്കെടുത്തു. യുഎഇയുടെ വിഷൻ 2031 പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വികസനവും കാർബൺ ഉല്പാദനം കുറക്കലും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗം കൂടിയാണിത്.

ജീവനക്കാരുടെ ആരോഗ്യ ക്ഷമത വർധിപ്പിക്കുന്നതിലൂടെ സ്ഥാപനത്തിന്‍റെ പ്രവർത്തനക്ഷമതയും സന്തുലിതത്വവും വര്‍ദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി