ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിക്കുന്നത് ?? അതിനു പിന്നിലും കാരണമുണ്ട് | Video

 
Health

ഇരുന്നുകൊണ്ടാണോ നിന്നുകൊണ്ടാണോ വെള്ളം കുടിക്കുന്നത് ?? അതിനു പിന്നിലും കാരണമുണ്ട് | Video

നമ്മൾ എല്ലാവരും വെള്ളം കുടിക്കുമ്പോൾ മിക്കപ്പോഴും നിന്ന് കൊണ്ടാണ് വെള്ളം കുടിക്കുന്നത്.എന്നാൽ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നതിന് ചില ദോഷവശങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് . ഇരുന്നു വേണം വെള്ളം കുടിക്കേണ്ടതെന്ന് പണ്ടുള്ളവര്‍ പറയുന്നതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ടെന്നാണ് ഡയറ്റീഷനായ ജൂഹി അറോറ വ്യക്തമാക്കുന്നത് .

തലമുറകളായി പ്രചാരത്തിലുള്ള ഒരു മിത്താണിത്. എന്നാല്‍ ഇതിന് പിന്നില്‍ ചില ജൈവശാസ്ത്രപരമായ ചില കാരണങ്ങളുണ്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജൂഹി അറോറ പറയുന്നു. നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ അത് നേരെ ഒഴുകി ദഹനനാളിയിലൂടെ ആമാശയത്തിലെത്തുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് കാല്‍മുട്ടുകളെ നേരിട്ടു ബാധിക്കുമെന്നതില്‍ ശാസ്ത്രിയ തെളിവുകളില്ലെങ്കിലും വെള്ളം വേഗത്തില്‍ വയറ്റിലേക്ക് ആഗിരണം ചെയ്യാന്‍ ഇത് കാരണമാകുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജൂഹി പറയുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍, വെള്ളം ഭക്ഷണനാളിയിലേക്കും പിന്നീട് വയറ്റിലേക്കും വേഗത്തില്‍ ഒഴുകി ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. മാത്രമല്ല. ഇത് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം . നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും കരളിലേക്കും ദഹനനാളത്തിലേക്കും എത്തുന്നില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നുതും. അതുകൊണ്ട് ഇനി മുതൽ വെള്ളം കുടിക്കുമ്പോൾ പരമാവധി ഇരുന്നുകൊണ്ട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍