കാൽവിരലിൽ നിറയെ രോമമുണ്ടോ? ഹൃദയാരോഗ്യവുമായി ബന്ധമുണ്ട്

 
Health

കാൽവിരലിൽ നിറയെ രോമമുണ്ടോ? ഹൃദയാരോഗ്യവുമായി ബന്ധമുണ്ട്

നിരന്തരമായി ഇൻസുലിൻ പ്രതിരോധം നൽകുന്നതിലൂടെ നിങ്ങളുടെ രക്തക്കുഴലുകൾക്ക് പതിയെ കേടുപാടുകൾ സംഭവിക്കും.

നീതു ചന്ദ്രൻ

കാൽവിരലിൽ നിറയെ രോമമുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയം ആരോഗ്യകരമായ അവസ്ഥയിലായിരിക്കും. രക്തചംക്രമണം നല്ല രീതിയിൽ നടക്കുന്നുവെന്നതിന്‍റെ ലക്ഷണമാണ് കാലിന്‍റെ പെരുവിരലിൽ രോമങ്ങൾ വളരുന്നതെന്നാണ് ഡോ. ശ്രദ്ധേയ് കത്യാർ പറയുന്നത്. എക്സിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കു വച്ചിരിക്കുന്നത്. കാലിന്‍റെ പെരുവിരലിൽ നിറയെ രോമമുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിൽ മികച്ച രീതിയിൽ രക്തചംക്രമണം നടക്കുന്നുണ്ടെന്നാണ് അർഥം. ഹെയർ ഫോളിക്കിൾസിന് നിവർന്നു നിൽക്കാൻ നല്ല രീതിയിലുള്ള രക്തയോട്ടം വേണം.

നിരന്തരമായി ഇൻസുലിൻ പ്രതിരോധം നൽകുന്നതിലൂടെ നിങ്ങളുടെ രക്തക്കുഴലുകൾക്ക് പതിയെ കേടുപാടുകൾ സംഭവിക്കും. ഗ്ലൂക്കോസിന്‍റെയും ഇൻസുലിന്‍റെ അളവ് വർധിക്കുന്നത് ധമനികളെയും ബാധിക്കും. അതോടെ രക്തചംക്രമണം കുറയും.

രക്തയോട്ടം കുറയുന്നതോടെ കാലിന്‍റെ പെരുവിരലിലെ രോമങ്ങൾ പതിയെ അപ്രത്യക്ഷമായിത്തുടങ്ങും.

ദീർഘകാലമായി പ്രമേഹം ഉള്ളവരിൽ ഇതു സാധാരണയാണ്. അതു കൊണ്ടു തന്നെ നിങ്ങളുടെ കാലിലെ പെരുവിരലിലെ രോമങ്ങൾ ഹൃദയാരോഗ്യത്തിന്‍റെ ലക്ഷണമാണ്. അതിനൊപ്പം കാൽ മരവിക്കുന്നത്. കാൽ തണുക്കുന്നത്, നടക്കുമ്പോൾ വേദന, മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കുന്നത് എന്നിങ്ങനെ നിരവധി ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ഇത്തരത്തിൽ എന്തെങ്കിലും ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും കുറിപ്പിലുണ്ട്.

രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ കേസ്: പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിൽ 32 കേസ്

''മുകേഷിനെ പുറത്താക്കാൻ അയാൾ പാർട്ടി അംഗമല്ല, സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലുമില്ല'': എം.വി. ഗോവിന്ദൻ

അവസാന വിക്കറ്റിൽ 50 റൺസിലേറെ കൂട്ടുകെട്ട്; പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു