ഇരട്ടിമധുരം

 

getty images

Health

ഔഷധ റാണി ഇരട്ടിമധുരം

ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗ്ലൈസിറൈസിൻ

ഇരട്ടി മധുരം ചവച്ചു നടന്നു ശീലിച്ച ഒരു പൂർവിക കാലമുണ്ടായിരുന്നു ഒരിക്കൽ ഇവിടെ. അവർ നല്ല രോഗപ്രതിരോധ ശേഷിയുള്ളവരായിരുന്നു. നല്ല ആരോഗ്യമുള്ള ചർമമുള്ളവർ ആയിരുന്നു.

എന്നാലിന്നാകട്ടെ, നമുക്ക് രോഗപ്രതിരോധശേഷി തീരെയില്ല. ചർമരോഗങ്ങൾ ട്രെയിനും പ്ലെയിനും കയറി വന്നു നമ്മുടെ ശരീരങ്ങളിൽ കുടിപാർക്കുന്നു. വിലകൂടിയ മരുന്നുകൾ പലതു മാറി ഉപയോഗിച്ചിട്ടും നമ്മുടെ കുട്ടികളുടെ ചർമം പോലും ആനത്തോലു പോലെ വരണ്ടും മയമില്ലാതെയും കാണപ്പെടുന്നതും ഇന്നു സാധാരണം.

ഇനി നമുക്ക് ഇരട്ടി മധുരത്തിലേയ്ക്കു പോകാം. നിരവധി ചർമരോഗങ്ങൾക്ക് പ്രതിവിധിയാണ് ഈ ആയുർവേദ ഔഷധം.ചർമ വീക്കം, ചുവപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കുന്നതിനും മുറിവുകൾ സുഖപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.

ചർമ ശുദ്ധീകരണത്തിനും നല്ല തിളക്കം നൽകുന്നതിനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗ്ലാബ്രിഡിൻ എന്ന അവശ്യ ഫ്ലേവനോയിഡുകൾ അടങ്ങിയ ലൈക്കോറൈസ് സത്താണ് ഇരുണ്ടു പോയ ചർമത്തെ നിറമുള്ളതാക്കാൻ സഹായിക്കുന്നത്. കറുത്ത പാടുകൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ഘടകമാണ് ഗ്ലൈസിറൈസിൻ. ഇത് ചർമത്തെ ഈർപ്പമുള്ളതാക്കുകയും ദീർഘനേരം വരൾച്ചയിൽ നിന്നു സംരക്ഷിച്ചു നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.ഇരട്ടി മധുരത്തിന് മുള്ളേത്തി എന്നും പേരുണ്ട്. എണ്ണ മയമുള്ള ചർമമുള്ളവർക്കും ഇത് നല്ലൊരു ചർമ സംരക്ഷണ ഘടകമാണ്.എക്സിമ, അലർജിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ് തുടങ്ങിയ ചർമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ഇത് സഹായകമാണ്.

സൂര്യപ്രകാശമേറ്റ് ഇരുണ്ടു പോകുന്ന ചർമത്തെ ഇരുണ്ടതാക്കുന്ന ടൈറോസിനേസ് എൻസൈമിനെ തടയാനുള്ള കഴിവ് ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലാബ്രേറ്റ് എന്ന ഏജന്‍റിലുണ്ട് . ഇരട്ടിമധുര സത്തിൽ ഇതടങ്ങിയിരിക്കുന്നതിനാൽ അതു പുരട്ടുമ്പോൾ ടൈറോസിനേസ് എൻസൈമിനെ തടഞ്ഞ് ചർമം തിളക്കമുള്ളതാകുന്നു.

സ്വരശുദ്ധിക്കും ഇരട്ടി മധുരം അതിഗംഭീരം തന്നെ. മിതമായ മാത്രയിൽ ഇരട്ടിമധുരം കഴിക്കുന്നത് സംഗീതജ്ഞർക്കിടയിൽ പതിവായിരുന്നു.ഇത് മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ആർത്തവ വേദനയെ കുറയ്ക്കുന്നു. കടുത്ത ക്യാൻസർ രോഗങ്ങളിൽ പോലും ഇരട്ടി മധുരം ഫലപ്രദമായ ഔഷധമായി ആയുർവേദം പറയുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ