

വേടൻ, ദീദി ദാമോദരൻ
കോഴിക്കോട്: ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നൽകിയതിനെതിരേ തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ.
വേടന് പുരസ്കാരം നൽകിയത് അന‍്യായമാണെന്നും സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാരിന്‍റെ നയ പ്രഖ‍്യാപനങ്ങളുടെ ലംഘനമാണിതെന്നും ദീദി ഫെയ്സ്ബുക്കിൽ കുറിച്ചു. വേടന് പുരസ്കാരം നൽകിയ ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വേടന് പുരസ്കാരം നൽകിയത് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വേടനെതിരേ വിമർശനവുമായി ദീദി ദാമോദരനും രംഗത്തെത്തിയിരിക്കുന്നത്.