എം പോക്സ് 
Health

മങ്കിപോക്സ്: കോംഗോയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

2024 ൽ മാത്രം കോംഗോയിലെ എംപോക്സ് മരണങ്ങൾ 570

കോംഗോയിൽ അതിവേഗം പടരുകയാണ് മങ്കി പോക്സ് . എംപോക്സ് എന്ന് അറിയപ്പെടുന്ന ഈ പകർച്ചവ്യാധി പേരു സൂചിപ്പിക്കും പോലെ കുരങ്ങുകളിൽ നിന്ന് പടരുന്നു. കേരളത്തിൽ കുരങ്ങു പനി എന്നും ഇത് അറിയപ്പെടുന്നു.

കോംഗോയിൽ മാത്രം ഈ വർഷം ഈ രോഗം ബാധിച്ച് 570 മരണവും 16,700 സ്ഥിരീകരിക്കപ്പെട്ടതോ സംശയാസ്പദമായതോ ആയ മങ്കിപോക്സ് കേസുകളും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കോംഗോയുടെ ആരോഗ്യ മന്ത്രി റോജർ കാംബ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 15,664 സംശയാസ്പദമായ കേസുകളിൽ നിന്നും 548 മരണങ്ങളിൽ നിന്നും വർധിച്ച കണക്കാണിത്.

ആദ്യമായി 2022 ഡിസംബറിലാണ്, ഡിആർസിയിൽ ദേശീയതലത്തിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടത്.

ഇപ്പോൾ17 ആഫ്രിക്കൻ രാജ്യങ്ങളെയും ഭൂഖണ്ഡത്തിന് പുറത്തുമായി അതിവേഗം പരക്കുകയാണ് ഈ രോഗം. 15 വയസിന് താഴെയുള്ള കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ആഗോള തലത്തിൽ ഈ രോഗം വ്യാപിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന മങ്കി പോക്സിനെതിരെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കൻ യൂണിയന്‍റെ ആരോഗ്യ ഏജൻസിയുടെ കണക്കനുസരിച്ച്, 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ മങ്കി പോക്സ് കേസുകളുടെ എണ്ണം 160 ശതമാനം വർദ്ധനയാണ് .ഇത് മങ്കി പോക്സ് വൈറസിന്‍റെ കൂടുതൽ മാരകമായ വകഭേദമായ ക്ലേഡ് 1 ബിയാണ് .ആദ്യ ഘട്ട വൈറസുകളെക്കാൾ അതിഭീകരമായ ഈ വകഭേദം 3.6 ശതമാനം മരണനിരക്ക് ഉണ്ടാക്കുന്നു.

പഴുപ്പ് നിറഞ്ഞ മുറിവുകളും ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുമാണ് മങ്കി പോക്സിന്‍റെ അടയാളങ്ങൾ.ക്ലേഡ് 1, ക്ലേഡ് 1 ബി ഒഫ് ഷൂട്ട് എന്നിങ്ങനെ രണ്ടു സ്ട്രെയിനുകളാണ് കോംഗോയിലും അയൽ രാജ്യങ്ങളിലും ഇപ്പോൾ പടർന്നു പിടിക്കുന്നത്.

ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ ഇതു പകരുന്നതായി കോംഗോയിലെ പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഈ രോഗം വായുവിലൂടെ പകരില്ല.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി