പ്രമേഹ രോഗികൾക്കും അരിവാൾ രോഗികൾക്കും അത്യുത്തമ ഭക്ഷണമാണ് പോസിറ്റീവ് മില്ലറ്റുകൾ

 

getty images

Health

ജീവിതം പോസിറ്റീവാക്കാൻ പോസിറ്റീവ് മില്ലറ്റുകൾ

പ്രമേഹ രോഗികൾക്കും അരിവാൾ രോഗികൾക്കും അത്യുത്തമ ഭക്ഷണമാണ് പോസിറ്റീവ് മില്ലറ്റുകൾ

Reena Varghese

ജീവിതം പോസിറ്റീവാകണോ, എന്നാൽ ഉപയോഗിച്ചോളൂ പോസിറ്റീവ് മില്ലറ്റുകൾ. ഉയർന്ന പോഷക ഗുണങ്ങളാലും പാരിസ്ഥിതിക ഗുണങ്ങളാലും എട്ടു ശതമാനം മുതൽ പന്ത്രണ്ടര ശതമാനം വരെ നാരുകളാലും സമ്പന്നമാണവ. ഫോക്സ്ടെയിൽ മില്ലറ്റ്, ലിറ്റിൽ മില്ലറ്റ്, ബാർനിയാർഡ് മില്ലറ്റ്, കോഡോ മില്ലറ്റ്, ബ്രൗൺ ടോപ്പ് മില്ലറ്റ് എന്നിവ ഉൾപ്പെടുന്നു. തിന വർഗത്തിൽ പെടുന്ന ധാന്യങ്ങളാണിവ. ഇവയിൽ അവശ്യ പോഷകങ്ങളും അസംസ്കൃത നാരുകളും പ്രോട്ടീൻ, കാൽസ്യം, ഇരുമ്പ് പോലുള്ള സൂക്ഷ്മ പോഷകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികൾക്കും അരിവാൾ രോഗികൾക്കും അത്യുത്തമ ഭക്ഷണമാണിത്. നെല്ല് പോലെ അധികം നന ആവശ്യമില്ലെന്നതും കൂടുതൽ വളങ്ങൾ വേണ്ടെന്നതും നല്ല വെയിലുള്ളിടത്തും നന്നായി വളരുമെന്നതും മില്ലറ്റുകളെ സുസ്ഥിര കാർഷിക വിളകൾ ആക്കുന്നു.

സാധാരണ അരിപ്പൊടി വച്ച് നമ്മൾ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഈ മില്ലറ്റുകൾ വച്ച് ഉണ്ടാക്കാം. അരിപ്പൊടിയും ഗോതമ്പുമൊക്കെ ഗ്ലൂട്ടൻ റിച്ച് ആയ ഭക്ഷണങ്ങളാണ്. ഗ്ലൂട്ടൻ പ്രമേഹ രോഗികൾക്കും അരിവാൾ രോഗികൾക്കും രോഗ വർധനവിനു കാരണമാക്കുന്ന ഘടകമാണ്. ഗ്ലൂട്ടൻ ഇല്ലാത്ത ഇത്തരം മില്ലറ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്നത് രോഗവിമുക്തിക്ക് സഹായിക്കും. പരമ്പരാഗത വിഭവങ്ങളിൽ നിന്നു വ്യത്യസ്തമായി കേക്കുകൾ, കുക്കികൾ തുടങ്ങിയവയെല്ലാം ഇപ്പോൾ ഈ പോസിറ്റീവ് മില്ലറ്റുകൾ ഉപയോഗിച്ച് രുചികരമായി ഉണ്ടാക്കാറുണ്ട്. വളരെ കുറഞ്ഞ ഗ്ലൈസമിക് ഇൻഡെക്സ് ആയതിനാൽ പ്രമേഹ ശമനത്തിന് സഹായകമാകും. ആന്‍റി ഓക്സിഡന്‍റ് ധാരാളമായുള്ളവയാണ് പോസിറ്റീവ് മില്ലറ്റുകൾ. നാരുകളാൽ സമ്പന്നമായതിനാൽ പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കാൻ ഈ മില്ലറ്റുകൾ സഹായിക്കും.

തമിഴ്നാട്ടിലെ തെർമൽ പ്ലാന്‍റ് തകർന്ന് വീണു; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ആർഎസ്എസ് നൂറിന്‍റെ നിറവിൽ

രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പരാമർശം; പ്രിന്‍റു മഹാദേവ് കീഴടങ്ങി

''എന്‍റെ പിള്ളാരെ തൊടരുത്...', എം.കെ. സ്റ്റാലിനോട് വിജയ് | Video

നിബന്ധനകളിൽ വീഴ്ച; 54 യൂണിവേഴ്സിറ്റികൾക്ക് യുജിസി നോട്ടീസ്