സ്കോളിയോസിസ് ചികിത്സയിൽ വൻ ഇളവുകളുമായി ആസ്റ്റർ മെഡ്‌സിറ്റി

 
Health

സ്കോളിയോസിസ് ചികിത്സയിൽ വൻ ഇളവുകളുമായി ആസ്റ്റർ മെഡ്‌സിറ്റി

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

കൊച്ചി: കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്കോളിയോസിസ് രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഇരുപത്തഞ്ചു വരെ നീളുന്ന ക്യാമ്പ് ആസ്റ്റർ സ്പൈൻ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. നട്ടെല്ലിൽ അസ്വാഭാവികമായ വളവുകൾ ഉണ്ടാകുന്ന രോഗമാണ് സ്കോളിയോസിസ്. ലോകമെമ്പാടും ലക്ഷക്കണക്കിനാളുകൾക്ക് ഈ രോഗമുണ്ട്. കൃത്യമായ പരിശോധനകളും ചികിത്സയും ഉറപ്പാക്കിയാൽ സ്കോളിയോസിസ് ബുദ്ധിമുട്ടുകളില്ലാതെ കൈകാര്യം ചെയ്യാനും ഭേദമാക്കാനും കഴിയും.

ക്യാമ്പ് നടക്കുമ്പോൾ ഡോക്ടറെ കാണുന്നതിനുള്ള കൺസൾട്ടേഷൻ ഫീസ് പകുതിയായി കുറച്ചിട്ടുണ്ട്. എക്‌സ്‌റേ, റേഡിയോളൊജി പരിശോധനകൾ ആവശ്യമുള്ളവർക്ക് 20% വിലക്കിഴിവും ലഭ്യമാകും.

ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് ചികിത്സ തുടങ്ങുന്നത് മുതൽ രോഗം ഭേദമാകുന്നത് വരെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്ന പ്രത്യേക പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111 998 098 എന്ന നമ്പറിൽ ബന്ധപ്പെടാം.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു