ഫോണിനെ ഒഴിവാക്കാൻ എത്തുന്നു 'മെത്താഫോൺ' | Video

 
Health

ഫോണിനെ ഒഴിവാക്കാൻ എത്തുന്നു 'മെത്താഫോൺ' | Video

ഫോൺ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? സ്മാർട്ട് ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ പ്രധാന ഭാഗമായി മാറിയിരിക്കുകയാണ്. ഫോണില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന നിലയിലായിലാണ്. പല ആളുകളും ഫോൺ താഴെ വയ്ക്കാൻ കഴിയാത്ത രീതിയിൽ അതിന് അടിമപ്പെട്ട് പോയിട്ടുണ്ട് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ ഈ ഫോൺ ആസക്തിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് മെത്താഫോൺ എന്ന അമെരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനി.

ഒരു യഥാർത്ഥ സ്മാർട്ട് ഫോണിന്‍റെ ആകൃതിയിലും കനത്തിലും നിർമ്മിച്ചിരിക്കുന്ന വ്യാജ ഫോണുകളാണ് മെത്താഫോൺ പുറത്തിറക്കിയിരിക്കുന്നത്. 20 ഡോളർ വിലയുള്ള ഈ ഉപകരണം ഒരു യഥാർത്ഥ സ്മാർട്ട്‌ഫോണായി തോന്നുമെങ്കിലും ഇതിന് സ്‌ക്രീനോ, ഡിജിറ്റൽ ടൂൾസോ ഇല്ല. ഫോൺ ഉപയോഗിക്കണമെന്ന് തോന്നുമ്പോൾ സ്ക്രീന്‍ വരുന്ന ഭാഗത്തായി തൊടുകയാണെങ്കില്‍ സ്‌ക്രോൾ നോക്കുന്നത് പോലൊരു പ്രതീതി ജനിപ്പിക്കാന്‍ ഇതിന് സാധിക്കും.

മെത്താഫോണിൽ സ്‌ക്രോൾ ചെയുന്ന വീഡിയോ ഒരു പെണ്‍കുട്ടി ടിക് ടോകിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധേയമായതോടെയാണ് ഈ സ്റ്റാർട്ട് അപ്പ് കമ്പനിയെക്കുറിച്ച് ആളുകൾ അറിയുന്നത്. മെത്താഫോണ്‍ ഒരു സാധാരണ ഫോണിൽ തൊടുന്നതും, ഫോൺ പിടിക്കുന്നതും പോലുള്ള അനുഭവങ്ങൾ നൽകുന്നതിനാൽ സ്‌ക്രീൻ ടൈം കുറയ്ക്കാൻ സഹായിക്കുന്നു. ആളുകൾക്ക് വെറുതെ ഒന്ന് ഫോണെടുത്ത് നോക്കാൻ തോന്നിയാൽ, അവർക്ക് മെത്താഫോണിലെ സ്റ്റിമുലേറ്റഡ് സ്‌ക്രോളിങ് ചെയ്യാവുന്നതാണ്.

ഇത് ഫോൺ ഉപയോഗം എത്രമാത്രമുണ്ടെന്ന് ആളുകളെ മനസിലാക്കുന്നതിനും, ഉപയോഗം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പറയുന്നു. ഒരു യഥാർത്ഥ സ്മാർട്ട്‌ഫോൺ കൈയിൽ വച്ചിരിക്കുന്നത് പോലെ തോന്നിക്കാൻ മെത്താഫോണുകൾക്ക് കഴിയും. ഇത് ആളുകൾക്ക് ഫോൺ ഉപയോഗിക്കുന്നതിനുള്ള തോന്നൽ കുറയ്ക്കാൻ കാരണമാകുന്നു. മെത്താഫോൺ ഉപയോഗിക്കുന്നതിലൂടെ, ഉത്കണ്ഠ കുറയ്ക്കാനും സാധിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ