എംപോക്സ് വീണ്ടുമൊരു ലോക്ഡൗണിലേക്ക് നയിക്കുമോ? അറിയേണ്ടതെല്ലാം 
Health

എംപോക്സ് വീണ്ടുമൊരു ലോക്ഡൗണിലേക്ക് നയിക്കുമോ? അറിയേണ്ടതെല്ലാം

ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചതോടെ പല വിധത്തിലുള്ള ആശങ്കകൾ പെരുകുകയാണ്. നിലവിൽ രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചയാളുടെ നില ആശ്വാസകരമാണ്. രോഗി ഇപ്പോഴും ഐസൊലേഷനിൽ തുടരുകയാണ്. ക്ലേഡ് II വൈറസാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ പടർന്നു പിടിക്കുന്ന വൈറസിനെ അപേക്ഷിച്ച് ഈ വൈറസ് നിരുപദ്രവകാരിയാണ്. എങ്കിലും ഗർഭിണികൾ കുട്ടികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എംപോക്സ് സ്ഥിരീകരിക്കുകയാണെങ്കിൽ ഐസൊലേഷനിൽ തുടരേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. അസാധാരണമാം വിധം പടർന്നു പിടിക്കുന്ന പകർച്ച വ്യാധിയാണ് എംപോക്സ്.

ലക്ഷണങ്ങളും സാധ്യതകളും

കടുത്ത പനിയും തൊലിയിലുണ്ടാകുന്ന കുമിളകളുമാണ് അസുഖത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ. വൈറസ് ബാധയുണ്ടായി 3 മുതൽ 7 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കണ്ടു വരിക. കൊവിഡിൽ നിന്ന് വളരെ വ്യത്യസ്തമാണ് എംപോക്സ് വൈറസ്. മൂക്കിൽ നിന്നുമുള്ള സ്രവം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അന്തരീക്ഷത്തിൽ പടർന്നാണ് കൊവിഡ് രോഗബാധയുണ്ടാകുന്നത്. എന്നാൽ വൈറസ് ബാധിച്ച വ്യക്തിയുമായുള്ള ബന്ധത്തിലൂടെ മാത്രമേ എംപോക്സ് പകരുകയുള്ളൂ.

നിലവിൽ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ ബാധിച്ചിട്ടുള്ളവർ, നിരവധി ലൈംഗിക പങ്കാളികൾ ഉള്ളവർ, ആരോഗ്യപ്രവർത്തകർ, എംപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവർ എന്നിവരിലും എംപോക്സിനുള്ള സാധ്യത കൂടുതലാണ്. എംപോക്സ് കുട്ടികളെ എങ്ങനെ ബാധിക്കുമെന്നതിൽ ഗവേഷണം തുടരുകയാണ്.

ശ്രേയസ് അയ്യർ നയിക്കും; ഓസ്ട്രേലിയക്കെതിരായ ഇന്ത‍‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു

ചെങ്കോട്ടയിൽ നിന്ന് ഒരു കോടി രൂപ വിലയുള്ള സ്വർണ കലശങ്ങൾ മോഷ്ടിക്കപ്പെട്ടു

രണ്ട് ഇന്ത്യൻ ബിയറുകൾക്ക് അന്താരാഷ്ട്ര പുരസ്കാരം

കോൺഗ്രസ് സോഷ്യൽമീഡിയ വിങ് ചുമതല ഒഴിഞ്ഞ് വി.ടി. ബൽറാം

കുന്നംകുളം കസ്റ്റഡി മർദനം; 4 ഉദ‍്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തേക്കും