വാഗമൺ ചില്ലുപാലം
വാഗമൺ ചില്ലുപാലം Representative image
Lifestyle

വാഗമണ്ണില്‍ നിന്ന് മൂന്നാറിലേക്കും തേക്കടിയിലേക്കും ഹെലികോപ്റ്റര്‍ സവാരി

ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണില്‍ ഹെലികോപ്റ്റര്‍ സവാരി ആരംഭിക്കുന്നു. വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികള്‍ നടന്നുവരികയാണെന്ന് എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു. ഇതോടെ കേരളത്തിലെ മലയിടുക്കുകളുടേയും തെയിലത്തോട്ടങ്ങളുടേയും ആകാശദൃശ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും.

ലോക ടൂറിസം ഭൂപടത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു നില്‍ക്കുന്ന വിനോദ സഞ്ചാരമേഖലയാണ് വാഗമണ്‍. ദിനം പ്രതി നിരവധി സഞ്ചരികള്‍ എത്തുന്ന വാഗമണ്ണിന് പുതിയൊരു കരുത്തു പകരുന്ന പദ്ധതിയാണ് ഹെലികോറ്റര്‍ സവാരി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ കൂട്ടിയിണക്കാനും കഴിയുന്നതാണ് ഹെലികോപ്റ്റര്‍ പദ്ധതി.വാഗമണ്ണില്‍ നിന്നും തേക്കടി, മൂന്നാര്‍ എന്നിവടങ്ങളിലേക്കാണ് സവാരി നടത്തപെടുക. ഇതിനായി വാഗമണ്‍ ഡിടിപിസി അഡ്വഞ്ചര്‍ പാര്‍ക്ക് കവാടത്തിനുള്ളില്‍ സ്ഥലം കണ്ടെത്തി പരിശോധന നടത്തി. ഭൂമിയുമായി ബന്ധപെട്ട നടപടികള്‍ നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ ഉടന്‍ സമര്‍പ്പിക്കുമെന്നും, പീരുമേടിന്‍റെ വികസന ചരിത്രത്തില്‍ പുതിയൊരു നാഴികകല്ലാണ് ഈ പദ്ധതിയെന്നും എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു.

ഏവിയേഷന്‍ ലൈസന്‍സ് ഉള്ള സ്വകാര്യ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട നടപടികള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളു. കയാക്കിങ്, പാരഗ്ലാഡിങ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയ നിരവധി സഹസിക വിനോദ ഇനങ്ങള്‍ ഇപ്പോള്‍ വാഗമണ്ണില്‍ ഉണ്ട്. ഇവയെല്ലാം നിരവധി സഞ്ചരികള്‍ ആസ്വദിക്കുകയും ചെയുന്നു.

അതുകൊണ്ട് തന്നെ പദ്ധതി വിജയകരമാകും എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ വാഗമണ്‍ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാവാനും പദ്ധതി സഹായകരമാകും.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു