തിരുവാതിര പുഴുക്ക്

 
Lifestyle

ധനു മാസത്തിലെ രുചികരമായ തിരുവാതിര പുഴുക്ക്

തിരുവാതിര നോമ്പുകാർക്ക് പോഷക സമൃദ്ധമായ ഭക്ഷണം

Jisha P.O.

കൊച്ചി: തിരുവാതിര പുഴുക്ക് എന്നത് ധനുമാസത്തിലെ തിരുവാതിര നാളിൽ തയ്യാറാക്കുന്ന ഒരു പരമ്പരാഗത കേരളീയ വിഭവമാണ്. ഡിസംബര്‍-ജനുവരി മാസം കിഴങ്ങുവിളകളുടെ കാലമായതിനാല്‍ തിരുവാതിരപ്പുഴുക്കിലെ മുഖ്യചേരുവയും ഇവയാണ്. കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക, ഏത്തക്ക പോലുള്ള കിഴങ്ങുവർഗ്ഗങ്ങളും വൻപയറും, മുതിരയും ചേർത്താണ് ഉണ്ടാക്കുന്നത്.

ഇവയെല്ലാം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച ശേഷം, തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച മിശ്രിതം ചേർത്ത്, വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

ഉണ്ടാക്കുന്ന വിധം

കിഴങ്ങുകൾ വേവിക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. വേവിച്ച കിഴങ്ങുകളിലേക്ക്, നേരത്തെ വേവിച്ച വൻപയർ, മുതിര എന്നിവ ചേർത്ത് നന്നായി ഇളക്കുക. അരച്ച കൂട്ടുകൾ ചേർക്കുക( തേങ്ങ, ജീരകം, പച്ചമുളക്) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. പുഴുക്ക് തിളച്ചു വരുമ്പോൾ, അൽപ്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കിയ ശേഷം തീ അണയ്ക്കുക. കുറച്ചു നേരം അടച്ചു വയ്ക്കുന്നത് സ്വാദ് വർദ്ധിപ്പിക്കും. സാധാരണയായി തിരുവാതിര പുഴുക്ക് ഉണ്ടാക്കുമ്പോൾ ഉള്ളി, വെളുത്തുള്ളി, മസാലകൾ എന്നിവ ഒഴിവാക്കാറുണ്ട്.

ചേരുവകൾ (കിഴങ്ങുകള്‍ ആവശ്യത്തിന് മുറിച്ചെടുക്കാം)

കാച്ചിൽ

ചേന

ചേമ്പ്

കൂർക്ക

ഏത്തക്ക

കിഴങ്ങ്

പയറുവര്‍ഗങ്ങള്‍

വന്‍ പയര്‍-20 ഗ്രാം

മുതിര-20 ഗ്രാം

കറിയ്ക്ക് ആവശ്യമായ കൂട്ട്

തേങ്ങ ചിരകിയത്- അര മുറി

പച്ച മുളക്- ആവശ്യത്തിന്

ജീരകം -ആവശ്യത്തിന്

വെളിച്ചെണ്ണ

കറിവേപ്പില

ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിന്‍റെ മൊഴിയെടുത്തു

കെ റെയിലിന് ബദൽ പാത നിർദേശം മുന്നോട്ടു വച്ച ഇ. ശ്രീധരനെതിരേ പരിഹാസവുമായി മുഖ‍്യമന്ത്രി

തെരഞ്ഞെടുപ്പ് റാലിക്കിടെ വിദ്വേഷ പ്രസംഗം; മല്ലികാർജുൻ ഖാർഗെയ്ക്ക് കോടതി നോട്ടീസ് അയച്ചു

വെള്ളാപ്പള്ളിയുടെ പദ്മഭൂഷൻ പിൻവലിക്കണം; പ്രധാനമന്ത്രിക്ക് പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി

"പ്രതിപക്ഷ നേതാവ് സംഘപരിവാർ വിരുദ്ധനാണെങ്കിൽ നേമം മണ്ഡലത്തിൽ മത്സരിക്കാൻ തയാറാകണം": വി. ശിവൻകുട്ടി