പെട്രോൾ കൊണ്ട് ഥാർ കഴുകി ഇൻഫ്ലുവൻസർ; വൻ വിമർശനം|Video
ഥാർ എസ് യു വിക്കു മേൽ പെട്രോൾ ഒഴിച്ച് ഇൻഫ്ലുവൻസർ. പ്രദീപ് ധാക്കയെന്ന ഇൻഫ്ളുവൻസറാണ് വിവാദത്തിലായിരിക്കുന്നത്. കറുത്ത മഹീന്ദ്ര ഥാറുമായി പെട്രോൾ പമ്പിലെത്തിയ പ്രദീപ് ജീവനക്കാരനെ മാറ്റി സ്വയം പെട്രോൾ ടാങ്കിലേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് ഥാറിന്‍റെ പുറംഭാഗത്ത് പെട്രോൾ കൊണ്ട് കഴുകിയത്.
ടാങ്കിലേക്ക് പെട്രോൾ ഒഴിക്കുന്നതിനിടയിലും വലിയ അളവിൽ പെട്രോൾ താഴേക്ക് ഒഴുകുന്നുണ്ട്. കറുത്ത വസ്ത്രം ധരിച്ച് നിൽക്കുന്നവരുടെ ഇടയിലാണ് പ്രദീപ്. ചുറ്റുമുള്ള ആരും പ്രദീപിന്‍റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമില്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്.
ഇൻഫ്ലുവൻസർ സാമൂഹ്യദ്രോഹിയാണെന്നും അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും വിഡിയോയ്ക്കടിയിൽ നിരവധി പേർ കമന്‍റ് ചെയ്തിട്ടുണ്ട്. പെട്രോൾ പമ്പിന്‍റെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.