ജോലിക്കിടെ ഓഫിസിനുള്ളിൽ പുൾ അപ് ചെയ്ത് ട്രെയ്നി; ആള് കേമനെന്ന് സിഇഒ, വിഡിയോ

 
Lifestyle

ജോലിക്കിടെ ഓഫിസിനുള്ളിൽ വ്യായാമം ചെയ്ത് ഇന്‍റേൺ; ആള് കേമനെന്ന് സിഇഒ, വിഡിയോ

ഓഫിസിനുള്ളിൽ തന്നെ വ്യായാമം ചെയ്യുന്ന ജീവനക്കാരന്‍റെ വിഡിയോ സിഇഒ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Manju Soman

യഥാർഥ ഫിറ്റ്നസ് ഫ്രീക്കിനെ കണ്ടെത്തിയ സന്തോഷത്തിലാണ് ബോംബെ ഷേവിങ് കമ്പനി സിഇഒ. അതും തന്‍റെ ഓഫിസിനുള്ളിൽ തന്നെ. ജോലിക്കിടെ സമയം കണ്ടെത്തി ഓഫിസിനുള്ളിൽ തന്നെ വ്യായാമം ചെയ്യുന്ന ജീവനക്കാരന്‍റെ വിഡിയോ സിഇഒ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശാന്തനു ദേശ്പാണ്ഡെ ആണ് രസകരമായ വിഡിയോ പങ്കുവെച്ചത്. ഓഫിസിനുള്ളിൽ മറ്റുള്ളവർ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഓഫിസിനു നടുക്ക് സ്ഥാപിച്ചിരിക്കുന്ന ഒരു കമ്പിയിൽ പുൾ അപ് ചെയ്യുന്ന യുവാവിനെ ആണ് വിഡിയോയിൽ കാണുന്നത്. യുവാവ് അറിയാതെയാണ് ശാന്തനു വിഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

ഞങ്ങളുടെ ഓഫിസിലെ പയ്യനാണ് ഇത്. ഞാൻ ഇത് വിഡിയോ എടുക്കുന്നുണ്ടെന്ന് അവന് അറിയില്ല. ദിവസത്തിൽ മൂന്ന് നാല് പ്രാവശ്യം അവനിത് ചെയ്യും. എല്ലാവരും ഓഫിസിൽ പണിയെടുക്കുമ്പോഴാണ് അവന്‍റെ അഭ്യാസം. - ശാന്തനു പറഞ്ഞു. ഫിറ്റിനസ് ഫ്രീക്കിന് പരിചയപ്പെടുത്താനും ശാന്തനു മറന്നില്ല. സപ്ലേ ചെയ്നിൽ ജോലി നോക്കുന്ന ആകാശ് ശർമയാണ് വിഡിയോയിലുള്ളത്. അടുത്തിടെയാണ് ആകാശ് ഇന്‍റേണായി ജോലിയിൽ പ്രവേശിച്ചത്. തനിക്ക് ആകാശിന്‍റെ സ്പിരിറ്റ് ഇഷ്ടമായെന്നും ബാക്കിയുള്ളവർ എന്തുകരുതും എന്നുപോലും നോക്കാതെയാണ് ഇന്‍റേണായ ആകാശ് ഇത് ചെയ്യുന്നത് എന്നും ശാന്തനു വ്യക്തമാക്കി.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല