# നമിത മോഹനൻ
ഇടയ്ക്കയുടെ താളത്തിനൊപ്പം ഇടമുറിയാതെ ഒഴുകിയെത്തുന്ന സോപാന സംഗീതം... ആ ഈണങ്ങളുടെ അകമ്പടിയോടെയാണ് ഞെരളത്ത് ഹരിഗോവിന്ദൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. ജീവിതത്തിന്‍റെ സായാഹ്നത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കായി 'ഈവനിങ് പാരഡൈസ്' എന്ന പേരിലൊരു പറുദീസ തീർക്കുന്ന തിരക്കിലാണിപ്പോൾ ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകൻ.
പാലക്കാട് ഷൊർണൂരിൽ പടിഞ്ഞാറേ ത്രാങ്ങാലി കൂനത്തറയിൽ പ്രകൃതി സുന്ദരമായ പ്രദേശത്താണ് ഇവനിംഗ് പരാഡൈസ് പണി കഴിപ്പിച്ചിരിക്കുന്നത്. 120 പേർക്ക് താമസിക്കാവുന്ന വിധത്തിലാണ് രൂപകൽപ്പന. വർധക്യത്തിലെ ബുദ്ധിമുട്ടുകൾ അറിയാതെ ജീവത സായാഹ്നം ഉല്ലാസകരമാക്കാനുള്ള ഒരിടമായിരിക്കും ഈവനിങ് പാരഡൈസ് എന്ന് ഹരിഗോവിന്ദൻ പറയുന്നു.
മൂന്ന് ഏക്കർ ഇരുപത് സെന്‍റ് സ്ഥലത്താണ് ഇവനിംഗ് പാരഡൈസ് പടുത്തുയർത്തിയിരിക്കുന്നത്. രണ്ടു പേർക്ക് വീതം താമസിക്കാനാവുന്ന അറുപതോളം കോട്ടേജുകളാണ് ഇവിടെയുള്ളത്. ഓരോന്നിനും 500 സ്ക്വയർ ഫീറ്റ് വലുപ്പം. ഒരു ബെഡ് റൂം, ഹാൾ, അറ്റാച്ഡ് ബാത്ത് റൂം, ഒരു ചെറിയ കിച്ചൻ സ്ലാബ്, സിറ്റ് ഔട്ട് / വീൽ ചെയർ റാമ്പ് എന്നിവയുണ്ടായിരിക്കും.
ഡോക്‌ടർമാർ, ഡയറ്റിനനുസരിച്ച് ഭക്ഷണം നൽകാനും ഇഷ്ടഭക്ഷണങ്ങൾ ചോദിച്ചറിഞ്ഞ് പാചകം ചെയ്തു തരാനും ഒപ്പം ആളുകൾ, വിനോദയാത്ര, കൗൺസലിങ് തുടങ്ങി ആരോഗ്യകരമായ മനസിനും ശരീരത്തിനു ആവശ്യമായ എല്ലാം ഇവിടെ ലഭിക്കും.
"ഞാൻ ജനിക്കുമ്പോൾ എന്‍റെ അച്ഛന് 60 വയസുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വാർധക്യത്തിന്‍റെ പല ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും എനിക്ക് അറിയാം. കൊച്ചു കുട്ടികളെയെന്ന പോലെ പരിഗണിക്കുകയും പരിചരിക്കുകയും ചെയ്യേണ്ട സമയമാണത്. എന്നാൽ, മാതാപിതാക്കൾക്ക് അത്തരത്തിലുള്ള പരിചരണങ്ങൾ എത്രത്തോളം കിട്ടുന്നുണ്ടെന്നത് അറിയില്ല. എനിക്ക് 20 വയസുള്ള പ്പോഴാണ് എന്‍റെ അച്ഛൻ മരിക്കുന്നത്. അദേഹത്തിന് എത്രത്തോളം പരിചരണം എനിക്ക് നൽകാനായെന്നത് സംശയമാണ്. എന്നാൽ, എന്‍റെ അമ്മയ്ക്കായി പലതും ചെയ്യാനായി. ആറു മക്കളാണ് ഞങ്ങൾ. അമ്മയ്ക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാനായി ഞങ്ങൾ എല്ലാവരും ഒരു മതിൽക്കെട്ടിനുള്ളിൽ തന്നെ വീടുകൾ വെച്ചാണ് താമസിക്കുന്നത്. പക്ഷേ, എല്ലാവർക്കും അതിനുള്ള സാഹചര്യം ഉണ്ടായെന്നു വരില്ല, അങ്ങനെയുള്ളവർക്കു വേണ്ടിയാണ് ഇവനിംഗ് പാരഡൈസ് എന്ന പ്രോജക്റ്റ്'', ഹരിഗോവിന്ദൻ വിശദീകരിക്കുന്നു.
2019 ലാണ് ഈ പ്രോജക്‌ട് ആരംഭിക്കുന്നത്. ഹരിഗോവിന്ദന്‍റെ ബന്ധു കൂടിയായ സേതുമാധവനും പ്രോജക്റ്റിൽ ഒപ്പമുണ്ട്. പ്രോജക്‌റ്റ് ആരംഭിച്ചതിനു ശേഷം നിരവധി പേരാണ് സമീപിക്കുന്നതെന്നും ഹരിഗോവിന്ദൻ പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിലുള്ള പദ്ധതികൾ ഒരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണിപ്പോൾ.
രണ്ട് തരത്തിലാണ് കോട്ടേജുകൾ നൽകുക. വാടക നൽകിയും സ്വന്തമായി വാങ്ങിയും ഇവിടെ താമസിക്കാം. ഹരിഗോവിന്ദന്‍റെ ബന്ധുവും ദേവസേതു ബില്‍ഡേഴ്സ് & ഡവലപ്പെഴ്സ് മാനേജിംഗ് ഡയറക്ടറുമായ ദേവസ്വം പറമ്പില്‍ സേതുമാധവനാണ് പ്രോജക്റ്റിന്‍റെ ഉടമ. തൃശൂരിലെ ''സീടു ഇന്‍ഫ്രാസ്ട്രക്ചര്‍'' എന്ന 30 വര്‍ഷത്തെ വൈദഗ്ദ്യമുള്ള എൻജിനീയേഴ്സ് ഗ്രൂപ്പാണ് നിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ത്യയില്‍ത്തന്നെ ഏറ്റവും കുറഞ്ഞ ചെലവില്‍ ത്രീസ്റ്റാര്‍ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ഈ പദ്ധതിയേക്കുറിച്ചറിയാല്‍ 1600 ഓളം കുടുംബങ്ങള്‍ ഇതിനം സമീപിച്ചു കഴിഞ്ഞു. 2023 മെയ് 23ന് ആദ്യത്തെ 10 കുടുംബങ്ങളംടെ ഗൃഹപ്രവേശവും നടത്തി.
പറുദീസയിൽ താമസിക്കാൻ
കോട്ടേജ് സ്വന്തമാക്കുന്നതിന് 28 ലക്ഷം രൂപയാണ് വില. പ്രതിമാസ സബ്സ്ക്രിപ്ഷൻ ഒരാള്‍ക്ക് 10000/- രൂപ വീതം. 28 ലക്ഷം രൂപ 150 ദിവസത്തിനുള്ളിലോ കെട്ടിടം പണിയുടെ പുരോഗതി അനുസരിച്ചോ 10 + 10 + 8 = 28 ലക്ഷം എന്ന രീതിയില്‍ നൽകിയാലും മതി.
സ്വന്തമായി കോട്ടേജ് വാങ്ങാൻ ഉദ്ദേശ്യമില്ലാത്തവർക്കായ വാടകയ്ക്കും കോട്ടേജ് ലഭിക്കും. 5 ലക്ഷം രൂപ അടച്ചാല്‍ 12 മാസം താമസിക്കാം. മറ്റ് മാസംതോറുമുള്ള പേയ്മെന്‍റുകളും അടക്കേണ്ടതില്ല. 11 മാസത്തെ കരാര്‍ കഴിഞ്ഞാല്‍ 2,00,000/- രൂപ ( 12 × 25,000/- = 3,00,000 കുറച്ച് ബാക്കി 2,00,000/- രൂപ തിരിച്ചു കിട്ടും). വീണ്ടും താമസം തുടരണമെങ്കില്‍ പുതിയ 11 മാസത്തെ കരാർ വയ്ക്കും. അപ്പോള്‍ വീണ്ടും 5,00,000/- അടക്കണം. 2,00,000/- രൂപ തിരിച്ച് വാങ്ങുന്നില്ലെങ്കിൽ എല്ലാ വർഷവും 3,00,000/- വീതം അടച്ചുകൊണ്ടിരുന്നാൽ മതി.
വെബ്സൈറ്റ്: www.eveningparadise.com
ഇമെയിൽ: eveningparadise1@gmail.com
വാട്ട്സാപ്പ്: +91 90743 37261 (അഡ്മിഷന് EP എന്ന് അയയ്ക്കുക)