സെബിൻ സജിയും ലോകത്തെ ഏറ്റവും ചെറിയ വാഷിങ് മെഷീനും 
Lifestyle

ഒന്നര ഇഞ്ച് വലുപ്പത്തിൽ വാഷിങ് മെഷീൻ; മലയാളിക്ക് ലോക റെക്കോഡ് | Video

സെബിൻ സജി എന്ന മലയാളി യുവാവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടം പിടിച്ചു. ലോകത്തെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ചതാണ് സെബിന്‍റെ നേട്ടത്തിനു പിന്നിൽ.

1.52 x 1.32 x 1.28 ഇഞ്ചാണ് പ്രവർത്തനക്ഷമമായ വാഷിങ് മെഷീന്‍റെ വലുപ്പം. 1990കളിൽ കളിപ്പാട്ടമായി നിർമിക്കപ്പെട്ട താംഗോച്ചി വാഷിങ് മെഷീന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സെബിൻ തകർത്തത്. സാധാരണ ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ പോലെ വാഷിങ്, റിൻസിങ്, സ്പിന്നിങ് പ്രവർത്തനങ്ങളെല്ലാം സെബിന്‍റെ കുഞ്ഞൻ മെഷീനും ചെയ്യാൻ സാധിക്കുമെന്നത് അടക്കം ഗിന്നസ് ബുക്ക് നിരീക്ഷകർക്കു മുന്നിൽ തെളിയിച്ച ശേഷമാണ് റെക്കോഡ് അനുവദിച്ചത്. മെഷീന്‍റെ ഡിസൈനും അസംബ്ലിയും അടക്കം ഇവർ നേരിട്ട് പരിശോധിച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്

ലോകകപ്പ് സെമി: ഇന്ത്യക്ക് ബൗളിങ്, ടീമിൽ നിർണായക മാറ്റങ്ങൾ