'ഇതെന്താ തുണി വലിച്ചു കെട്ടിയിരിക്കുന്നോ? ഇന്ത്യൻ കല്യാണങ്ങൾ ഇതിലും അടിപൊളിയായിരിക്കും', മെറ്റ് ഗാല വേദി കണ്ട് അന്തംവിട്ട് നെറ്റിസൺസ് | വിഡിയോ

 
Lifestyle

'ഇതെന്താ തുണി വലിച്ചു കെട്ടിയിരിക്കുന്നോ? ഇന്ത്യൻ കല്യാണങ്ങൾ ഇതിലും അടിപൊളിയായിരിക്കും', മെറ്റ് ഗാല വേദി കണ്ട് അന്തംവിട്ട് നെറ്റിസൺസ് | വിഡിയോ

പച്ചപ്പരവതാനി വിരിച്ച നീണ്ട പടിക്കെട്ടുകളിൽ ബിയോൺസെ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ പോസ് ചെയ്യുന്നതും വിഡിയോയിൽ കാണാം

Manju Soman

ലോകത്തെ ഏറ്റവും വലിയ ഫാഷൻ മാമാങ്കമാണ് മെറ്റ്ഗാല. ഓരോ വർഷവും ഫാഷൻ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് മെറ്റ് ഗാലയെ കാത്തിരിക്കാറുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങൾ എന്ത് വേഷത്തിലാകും എത്തുക എന്നതാകും ആരാധകരുടെ ആകാംക്ഷ. എന്നത്തേയും പോലെ ഇത്തവണയും ട്രെൻഡിങ്ങാണ് മെറ്റ് ഗാല. അതിനിടെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് മെറ്റ് ഗാല വേദി.

വേദിക്ക് പുറത്തു നിന്ന് ഒരാൾ പകർത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ടെന്‍റുപോലുള്ള ഒരു ടണലിലൂടെയാണ് സെലിബ്രിറ്റികൾ വേദിയിലേക്ക് കടക്കുന്നത്. പച്ചപ്പരവതാനി വിരിച്ച നീണ്ട പടിക്കെട്ടുകളിൽ ബിയോൺസെ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ പോസ് ചെയ്യുന്നതും വിഡിയോയിൽ കാണാം.

വിഡിയോ പുറത്തുവന്നതോടെ കോടികളുടെ ഫാഷൻ മാമാങ്കം നടക്കുന്നത് ഒരു ടെന്‍റിനുള്ളിലാണോ എന്നാണ് പലരും ചോദിക്കുന്നത്. ഇതോടെ വിമർശനവുമാണ് പലരും രംഗത്തെത്തി. 20 മില്യൺ ഡോളർ മുടക്കിയ മെറ്റ് ഗാലയേക്കാൾ മികച്ചതാണ് ഇന്ത്യൻ കല്യാണങ്ങളിൽ ഡെക്കറേഷൻ എന്നായിരുന്നു ഒരാളുടെ കമന്‍റ്.

എല്ലാ വർഷവും ഇങ്ങനെ തന്നെയാണ് മെറ്റ് ഗാല നടത്തിപ്പോകുന്നത്. ന്യൂയോർക്ക് സിറ്റിയിലെ മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് പരിപാടി നടക്കുന്നത്. മ്യൂസിയം തുറന്നു പ്രവർത്തിക്കുമ്പോൾ തന്നെയാണ് പുറത്തെ നിർമാണ പ്രവർത്തനങ്ങൾ നടക്കുക. ഇത്തവണ റൊമാന്‍റിക് നോർത്തേൺ ഇറ്റാലിയൻ ഗാർഡനാണ് ഇവിടെ ഒരുക്കിയത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ