Millets 
Lifestyle

മില്ലെറ്റുകൾക്ക് ആവശ്യക്കാരേറുമ്പോൾ വിലയും കൂടുന്നു

വിവിധയിനം മില്ലെറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40% മുതല്‍ 100% വരെ ഉയര്‍ന്നു

കൊച്ചി: ഒരു കാലത്ത് നാടന്‍ ഭക്ഷണമായി കണക്കാക്കിയിരുന്ന മില്ലെറ്റുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ന് ഇന്ത്യന്‍ വിപണി കീഴടക്കുകയാണ്. അന്താരാഷ്‌ട്ര മില്ലെറ്റ് വര്‍ഷ പ്രചാരണങ്ങളുടെ ചുവടുപിടിച്ച് റാഗി, ജോവര്‍ തുടങ്ങി വിവിധയിനം മില്ലെറ്റുകളുടെ വില ഒരു വര്‍ഷത്തിനിടെ 40% മുതല്‍ 100% വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഈ മേഖലയിലേക്കുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ വരവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. മില്ലെറ്റിന്‍റെ പരമ്പരാഗത ഉപയോഗ രീതികള്‍ക്കപ്പുറം ആളുകള്‍ക്കിടയില്‍ മില്ലെറ്റ് ഉപയോഗിച്ചുള്ള പാസ്ത, ന്യൂഡില്‍സ്, ലഘുഭക്ഷണങ്ങള്‍, പ്രഭാതഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതോടെ മില്ലെറ്റിന്‍റെ ഡിമാന്‍ഡ് ഉയരുകയും മില്ലെറ്റ് വ്യവസായ മേഖല മെച്ചപ്പെടുകയും ചെയ്തു.

മില്ലെറ്റ് വളരുന്ന പ്രദേശങ്ങളിലെ അസ്ഥിരമായ കാലാവസ്ഥ മില്ലെറ്റ് വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. മഹാരാഷ്‌ട്ര, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ ജോവര്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ വരള്‍ച്ചയും ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ അധിക മഴയും മില്ലെറ്റ് വിളകളുടെ ഉത്പാദനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്.

ഗോതമ്പ് പോലുള്ള മറ്റ് ഭക്ഷ്യധാന്യങ്ങളെ അപേക്ഷിച്ച് മില്ലെറ്റുകളുടെ ഉത്പാദനം താരതമ്യേന കുറവാണ്. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള ജോവറും റാഗിയും ഗോതമ്പിനെ അപേക്ഷിച്ച് യഥാക്രമം 150 ശതമാനവും 45 ശതമാനവും കൂടുതല്‍ വിലയുള്ളവയാണ്. ഇന്ത്യയുടെ മില്ലെറ്റ് കയറ്റുമതി 2022-23 കാലയളവില്‍ 610 കോടി രൂപയായിരുന്നു (7.54 കോടി യുഎസ് ഡോളര്‍).

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്