നവരാത്രി വ്രതം; ഭക്തിയുടെ ഒമ്പത് ദിനങ്ങൾ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് നവരാത്രി. ഒമ്പത് ദിവസങ്ങളിലായി ദുർഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നതിനുളള മഹോത്സവം കൂടിയാണ്.
ശരീര ശുദ്ധിയും മനസിന്‍റെ ഏകാഗ്രതയും ആത്മീയോന്നതിയും നേടാൻ സഹായിക്കുന്ന നവരാത്രി വ്രതം, ജീവിതത്തിൽ ശക്തിയും സമാധാനവും ഐശ്വര്യവും നൽകുമെന്ന വിശ്വാസവുമുണ്ട്. വർഷത്തിൽ രണ്ട് തവണ ചൈത്ര നവരാത്രിയും, ശാരദ നവരാത്രിയും ആചരിക്കാറുണ്ട്.
നവരാത്രിയുടെ പ്രാധാന്യം
ദുർഗാദേവിയുടെ ശക്തിയെ ആരാധിച്ച് ദുഷ്ടശക്തികളെ അകറ്റുകയും ഭക്തനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ധൈര്യം, ആത്മവിശ്വാസം, ശാന്തി എന്നിവ ഭക്തരുടെ മനസിൽ വളർത്തുന്നു.
ശരീരവും മനസും ശുദ്ധീകരിച്ച് ആത്മീയോന്നതിയിലേക്ക് നയിക്കുന്നു.
വ്രതാചരണ രീതികൾ
ഘടസ്ഥാപനം
ആദ്യ ദിനം കലശം സ്ഥാപിച്ച് ദുർഗാദേവിയെ ക്ഷണിക്കുന്നു.
ഉപവാസം
പലരും ഒമ്പത് ദിവസവും ഉപവസിക്കും. ഇത്രയും ദിവസം പഴം, പാൽ, കശുവണ്ടി തുടങ്ങിയ ഫലാഹാരം മാത്രമായിരിക്കും കഴിക്കുക.
ചിലർ ഒരു നേരം ഉപ്പ്, എണ്ണ തുടങ്ങിയവ ഒഴിവാക്കും.
പൂജയും മന്ത്രജപവും
ദുർഗാസപ്ത ശക്തി, ദുർഗാസ്തോത്രം, ലളിതാസഹസ്രനാമം എന്നിവ പാരായണം ചെയ്യും.
ദീപം തെളിയിച്ച് പൂക്കളും നൈവേദ്യവും സമർപ്പിക്കും
കന്യകാപൂജ
അവസാന ദിവസം (അഷ്ടമി അല്ലെങ്കിൽ നവമി) പെൺകുട്ടികളെ ആരാധിച്ച് ഭക്ഷണവും വസ്ത്രവും സമ്മാനിക്കും.
ഒമ്പത് ദേവിമാർ
1. പ്രഥമദിനം – ശൈലപുത്രി ദേവി
ഹിമാലയപുത്രി പാർവതിയുടെ രൂപം.
ഭക്തർക്കു ധൈര്യം, സമാധാനം, ശക്തി എന്നിവ നൽകുന്നു.
2. ദ്വിതീയദിനം – ബ്രഹ്മചാരിണി ദേവി
ബ്രഹ്മചാരിണി (തപസിൽ ഏർപ്പെട്ട പാർവതി).
ഉപവാസശക്തിയും ക്ഷമയും ആത്മനിയന്ത്രണവും നൽകുന്നു.
3. തൃതീയദിനം – ചന്ദ്രഘണ്ടാ ദേവി
നെറ്റിയിൽ അർധചന്ദ്ര രൂപമുള്ള ദേവി.
ഭക്തർക്കു സമാധാനം, മാനസികശക്തി, ശത്രുനാശം.
4. ചതുർഥിദിനം – കൂഷ്മാണ്ഡാ ദേവി
ബ്രഹ്മാണ്ഡസൃഷ്ടികാരി, സൂര്യപ്രകാശം പോലുള്ള ജ്വലനം.
ആരോഗ്യം, ഉത്സാഹം, ഐശ്വര്യം നൽകുന്നു.
5. പഞ്ചമദിനം – സ്കന്ദമാതാ
കാർത്തികേയന്‍റെ അഥവാ സുബ്രഹ്മണ്യന്‍റെ (സ്കന്ദൻ) മാതാവ്.
മാതൃസ്നേഹം, കരുണ, സമൃദ്ധി നൽകുന്നു.
6. ഷഷ്ഠദിനം – കാർത്ത്യായനി ദേവി
മഹിഷാസുരമർദിനിയായ ശക്തി.
ധൈര്യം, സൗന്ദര്യം, വിവാഹസൗഭാഗ്യം നൽകുന്നു.
7. സപ്തമദിനം – കാലരാത്രി ദേവി
ഏറ്റവും ഉഗ്രമായ രൂപം.
ഭയങ്ങളെ അകറ്റുകയും ഭക്തരെ സംരക്ഷിക്കുകയും ചെയ്യും.
8. അഷ്ടമദിനം – മഹാഗൗരീ ദേവി
പരമശുദ്ധിയും സ്നേഹസൗന്ദര്യവും നിറഞ്ഞ രൂപം.
രോഗമുക്തിയും സമൃദ്ധിയും ഐശ്വര്യവും നൽകുന്നു.
9. നവമദിനം – സിദ്ധിദാത്രി ദേവി
എല്ലാ സിദ്ധികളും അനുഗ്രഹങ്ങളും നൽകുന്ന പരമദേവി
ആത്മജ്ഞാനം, മോക്ഷം, സമ്പൂർണാനുഗ്രഹം നൽകുന്നു.
നവരാത്രി നിറങ്ങൾ
1. പ്രഥമദിനം – പിങ്ക്
സ്നേഹം, കാരുണ്യം, സ്ത്രീശക്തി.
2. ദ്വിതീയദിനം – വെള്ള
ശുദ്ധി, സമാധാനം, ആത്മസംയമനം.
3. തൃതീയദിനം – ചുവപ്പ്
ധൈര്യം, ശക്തി, ഉത്സാഹം.
4. ചതുർഥദിനം – കടും നീല
ആത്മവിശ്വാസം, സമ്പത്ത്, ഊർജം.
5. പഞ്ചമദിനം – മഞ്ഞ
സന്തോഷം, സമൃദ്ധി, പ്രകാശം.
6. ഷഷ്ഠദിനം – പച്ച
ഐശ്വര്യം, പുതുജീവൻ, വളർച്ച.
7. സപ്തമദിനം – ചാരനിറം
സ്ഥിരത, ധൈര്യം, പ്രതിരോധം.
8. അഷ്ടമദിനം – ഓറഞ്ച്
സജീവത, ഉത്സാഹം, ഭക്തി.
9. നവമദിനം – നീല
ആത്മജ്ഞാനം, ആത്മവിശ്വാസം, മോക്ഷം.
ഓരോ ദിവസവും ഈ നിറത്തിലുളള വസ്ത്രങ്ങൾ ധരിക്കുന്നത് ആദരവും ആത്മീയോന്നതിയും നൽകും എന്നാണ് വിശ്വാസം.
വ്രതകാലത്ത് ശ്രദ്ധിക്കേണ്ടത്
സത്യവ്രതത്തിൽ മാംസം, മത്സ്യം, മദ്യപാനം, ഉളളി, വെളുത്തുളളി എന്നിവ ഒഴിവാക്കണം.
ധ്യാനവും ജപവും ചെയ്യണം
മനസിലെ നെഗറ്റീവ് ചിന്തകൾ ഒഴിവാക്കണം.
നവരാത്രി ആഘോഷം സെപ്റ്റംബർ 22 തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബർ 1 ബുധനാഴ്ച അവസാനിക്കും