'ഓയോ ചതിച്ചു'; അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല  
Lifestyle

'ഓയോ ചതിച്ചു'; അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല | video

മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്.

നീതു ചന്ദ്രൻ

മീററ്റ്: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോ റൂമിൽ താമസിക്കാനാകില്ല. മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വൻ ശ്രദ്ധനേടിയ ഓയോയുടെ പുതിയ നയം മാറ്റം വലിയ ചർച്ചയായി മാറുകയാണ്. കാലക്രമേണ മീററ്റിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും ഇതേ ചെക്- ഇൻ റൂൾ വ്യാപിപ്പിക്കാനാണ് ഓയോയുടെ തീരുമാനം. ഓൺലൈനിൽ മുറി ബുക്ക് ചെയ്യുന്നവർ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് പുതിയ നിയമം.

മീററ്റിലെ ഹോട്ടലുകളോട് ഇക്കാര്യം ഓയോ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാത്ത പങ്കാളികൾ, യുവതീ-യുവാക്കൾ എന്നിവർ ഓയോ റൂമിൽ ഒരുമിച്ച് താമസിക്കുന്നതിനെതിരേ വ്യാപകമായി പരാതി ഉയർന്നിരുന്നു.

സാമൂഹ്യ സംഘടനകൾ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഓയോയും ചുവടു മാറ്റിയത്.

തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം ? വാഗ്ദാനം ചെയ്തത് 35 കോടി !

പ്രിയദർശിനി പദ്ധതി വന്നതോടെ ആളുകൂടി; ഹെയർ പിൻ വളവുകളിൽ ബ്രേക്ക് കിട്ടുന്നില്ലെന്ന് ഡ്രൈവർമാർ

ജൂലൈ 15ന് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം; അയോധ‍്യ ക്ഷേത്ര കൊള്ളയിൽ എസ്ഐടിയുടെ സമയപരിധി നീട്ടി

പകർപ്പവകാശ കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി, സരിഗമയ്ക്ക് അനുകൂലമായ ഇടക്കാല ഉത്തരവ് റദ്ദാക്കില്ല

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 5 ദിവസത്തേക്കുള്ള മഴ പ്രവചനങ്ങൾ ഇങ്ങനെ...