തിരുവോണ ദിവസം പൻവേൽ റെയിൽവേ സ്റ്റേഷനിൽ പൂക്കളമൊരുക്കുന്നു file image
Onam Carnival

തിരുവോണ ദിവസം പൻവേൽ റെയിൽവേ സ്റ്റേഷനിൽ പൂക്കളമൊരുക്കുന്നു

പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരം

റായ്ഗഡ്: കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ (റായ്ഗഡ്) 16-മത് ഓണപ്പൂക്കളം ഈ വർഷം പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നു. പൂക്കളം ഒരുക്കുന്നതിന് മുന്നോടിയായി തിരുവോണത്തിന് തലേ ദിവസം 14-ാം തിയതി രാവിലെ 9 മണി മുതൽ ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

15-ാം തിയതി ഞായറാഴ്ച്ച തിരുവോണ ദിവസം രാവിലെ 8:30 ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും, റെയിൽവേ ഉന്നതാധികാരികളുടെയും, സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും. ശേഷം തുടർച്ചയായി 3 ദിവസം (15,16,17 ) പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി:

കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

മനോജ് കുമാർ എം.എസ്. (പ്രസിഡന്‍റ്): 9967327424

മുരളി കെ. നായർ (സെക്രട്ടറി): 9324929113

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ