ശ്രീനാരായണ ഗുരു

 
Lifestyle

20 രാജ്യങ്ങളിൽനിന്നുള്ളവർ ഒരുമിച്ച് ദൈവദശകം ആലപിക്കും

ലോകമെമ്പാടുമുള്ള ഭക്തരെ ഒരുമിപ്പിച്ച് ഗുരുദർശനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Mumbai Correspondent

ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ ഫൗണ്ടേഷൻ ലോകമെമ്പാടുമുള്ള ശ്രീനാരായണീയരെ പങ്കെടുപ്പിച്ച് ദൈവദശകം ഒരേസമയം ആലപിക്കുന്ന പരിപാടിക്ക് നേതൃത്വം നൽകുന്നു. ലോകമെമ്പാടുമുള്ള ഭക്തരെ ഒരുമിപ്പിച്ച് ഗുരുദർശനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഒക്റ്റോബർ 25ന് ഇന്ത്യൻ സമയം വൈകിട്ട് 7.15ന് നടക്കുന്ന പരിപാടിയിൽ മലയാളം, കന്നഡ, സംസ്കൃതം എന്നിവയുൾപ്പെടെ വിവിധ ഭാഷകളിൽ ദൈവദശകം ആലപിക്കും. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കും.

ശ്രീനാരായണ ഗുരുവിന്‍റെ രചിച്ച ദൈവദശകത്തിന്‍റെ കൂട്ടായ പ്രാർഥനാ ആലാപനത്തിനും നേർഹിതത്തിനും സാർവത്രിക സഹോദര്യത്തിനുമാണ് പരിപാടി സമർപ്പിച്ചിരിക്കുന്നത്. ചതയദിനത്തിൽ ജർമനിയിൽ 350 പേർ ചേർന്ന് ദൈവദശകം ആലപിച്ചതിന്‍റെ തുടർച്ചയായാണ് പുതിയ ലക്ഷ്യത്തിലേക്ക് പരിപാടി വ്യാപിപ്പിക്കുന്നത്.

20 രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുക്കും. ബ്രിട്ടൻ, അമെരിക്ക, സിംഗപ്പുർ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, സ്‌കോട്ട്‌ലാൻഡ്, കുവൈറ്റ്, ബഹ്‌റൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിപാടിയുടെ ഭാഗമാകും.

ഗുരുദർശനത്തെ ആധാരമാക്കി നടക്കുന്ന പരിപാടിക്ക് ശ്രീനാരായണ ധർമ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഏകോപനം. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

ഡോ. വരുൺ

കൊല്ലം സ്വദേശിയായ ഡോ. വരുൺ, 15 വർഷമായി ജർമനിയിൽ ഉൾപ്പെടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നയാളാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലും സഹകരണത്തിലും പരിപാടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്

ഒക്റ്റോബറിൽ 16 ദിവസം ബാങ്ക് അവധി; വിശദാംശങ്ങളറിയാം!

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മഴ മുടക്കി

ഇൻഫ്ലുവൻസർ നിധി ജീവനൊടുക്കി; കോൾ റെക്കോഡ് പരിശോധിക്കുമെന്ന് പൊലീസ്