മത്തങ്ങ ചപ്പാത്തി. 
Lifestyle

ചപ്പാത്തി വെറൈറ്റിയാക്കണോ, വഴിയുണ്ട്

മത്തങ്ങ വിഭവങ്ങളെക്കുറിച്ചുള്ള പരമ്പരയിൽ മൂന്നാം ഭാഗം

MV Desk

റീന വർഗീസ് കണ്ണിമല

ചപ്പാത്തിയിൽ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് മത്തങ്ങ് ചപ്പാത്തി.

ആവശ്യമുള്ള ഘടകങ്ങൾ

  1. മത്തങ്ങ വേവിച്ച് പേസ്റ്റാക്കിയത് :150 ഗ്രാം

  2. ഗോതമ്പു പൊടി 250 ഗ്രാം.

  3. ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം: ഒന്നാം ചേരുവയിലേക്ക് മറ്റു ചേരുവകൾ ചേർത്തിളക്കുക.ചപ്പാത്തി പരുവമാകുമ്പോൾ ഉരുട്ടി മാറ്റി വയ്ക്കുക. അവയിൽ നിന്ന് ഓരോ നാരങ്ങ വലിപ്പമുള്ള ഉരുളകളാക്കി ചപ്പാത്തി പരത്തുന്നതു പോലെ പരത്തി ചുട്ടെടുക്കുക.ഇതിന് വെള്ളവും നെയ്യും ആവശ്യമില്ല.

ഗ്ലൂട്ടൺ ഫ്രീ ആയ ഈ ചപ്പാത്തി പ്രമേഹ രോഗികൾക്കും ഹൃദ്രോഗികൾക്കും ക്യാൻസർ രോഗികൾക്കുമെല്ലാം അത്യുത്തമമാണ്.

(കൂടുതൽ മത്തങ്ങ വിഭവങ്ങൾ വരും ദിവസങ്ങളിൽ)

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു