ഭാര്യയോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം; ഉപദേശവുമായി റിലേഷൻഷിപ്പ് കോച്ച്

 
Lifestyle

ഭാര്യയോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യം; ഉപദേശവുമായി റിലേഷൻഷിപ്പ് കോച്ച്

ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാതാപിതാക്കളെയും ഭാര്യയെയും വിളിച്ചിരുത്തി സംസാരിച്ച് പ്രശ്നം പരിഹരിക്കണം.

നീതു ചന്ദ്രൻ

ഇന്ത്യൻ ഭർത്താക്കന്മാർക്ക് മികച്ചൊരു ഉപദേശവുമായി എത്തിയിരിക്കുകയാണ് സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയയായ റിലേഷൻഷിപ്പ് കോച്ച് ചേത്ന ചക്രവർത്തി. പക്വതയുള്ള ഒരു ഇന്ത്യൻ ഭർത്താവ് ഒരിക്കലും സ്വന്തം ഭാര്യയോട് പറയാൻ പാടില്ലാത്ത കാര്യം എന്ന കുറിപ്പോടെയാണ് ചേത്ന വിഡിയോ പങ്കു വച്ചിരിക്കുന്നത്. ഇന്ത്യൻ കുടുംബങ്ങളിൽ മാതാപിതാക്കളോടുള്ള കടമകളും ഭാര്യയോടുള്ള ഉത്തരവാദിത്തങ്ങളും പരസ്പരം കെട്ടു പിണഞ്ഞു കിടക്കുകയാണ്. ഇത്തരത്തിലുള്ള തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭാര്യയെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് ചേത്ന പറയുന്നത്.

മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നതിനുള്ള ഭയം കൊണ്ട് മാത്രം ഭാര്യയോട് വിട്ടുവീഴ്ച ചെയ്യാൻ പക്വതയുള്ള ഒരു ഭർത്താവ് ആവശ്യപ്പെടാൻ പാടില്ലെന്ന് ചേതന പറയുന്നു. സ്വന്തം മാതാപിതാക്കൾക്കാണ് മുൻഗണനയെന്നും ഭാര്യയോട് പറയുന്നത് ശരിയല്ല. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ മാതാപിതാക്കളെയും ഭാര്യയെയും വിളിച്ചിരുത്തി സംസാരിച്ച് പ്രശ്നം പരിഹരിക്കണം.

അല്ലാതെ ഭാര്യയെ മാറ്റി നിർത്തുന്നതോ വിട്ടുവീഴ്ച ആവശ്യപ്പെടുന്നതോ ശരിയല്ല. ഭാര്യയെ അവഗണിച്ചു കൊണ്ടല്ല ഒരിക്കലും മാതാപിതാക്കളോടുള്ള ബഹുമാനം പ്രകടിപ്പിക്കേണ്ടത്. മൂല്യങ്ങളുള്ള ഒരു പുരുഷൻ മാതാപിതാക്കളെ സ്നേഹിക്കുന്നതു പോലെ തന്നെ ഭാര്യയുടെ ആത്മാഭിനമാനത്തെയും സംരക്ഷിക്കുമെന്നും ചേത്ന കൂട്ടിച്ചേർക്കുന്നു.

Get updates on WhatsApp

പ്രധാനമന്ത്രി മോദിയുടെ ബിരുദ കേസ്; കെജ്‌രിവാളിന്‍റെ അപ്പീൽ തള്ളി ഗുജറാത്ത് ഹൈക്കോടതി, 25000 രൂപ പിഴ അടയ്ക്കണം

സിജെപിയുടെ പേര് ‘ഇസ്തിഫ ജനത പാർട്ടി’ എന്നാക്കണം: കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; മുൻ മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എഎപി പ്രവർത്തകർക്കെതിരേ കേസ്

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

അരുണാചലിൽ കലാപകാരികളുടെ ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു