പാക്കറ്റ് പൊറോട്ടയുടെ വില കുറയില്ല 
Lifestyle

പാക്കറ്റ് പൊറോട്ടയുടെ വില കുറയില്ല; സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി സ്റ്റേ

പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരുന്നത്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും 5 ശതമാനമാണ് ജിഎസ്ടി.

ഇത് പൊറോട്ടയ്ക്കും ബാധകമാണെന്ന വാദവുമായി മോഡേണ്‍ ഫുഡ് എന്‍റര്‍പ്രൈസസ് നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് പാക്കറ്റ് പൊറോട്ടയ്ക്കും അഞ്ച് ശതമാനം ജിഎസ്ടി മാത്രമെ ഈടാക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി