തട്ടേക്കാടിന് അടുത്തുള്ള മിനി സ്വിറ്റ്സർലൻഡ് എന്ന മനോഹര തീരം.

 
Lifestyle

പൊളി വൈബിൽ മിനി സ്വിറ്റ്സർലൻഡ്...

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം പെരിയാർവാലി ജലസേചന പദ്ധതിയുടെ വൃഷ്ടി പ്രദേശം മഴക്കാലത്ത് പുൽമേടായി മാറി സഞ്ചാരികളെ ആകർഷിക്കുന്നു

Local Desk

കോതമംഗലം: സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കണമെങ്കിൽ 'മിനി സ്വിറ്റ്സർലൻഡ്' നല്ല ഓപ്ഷനാണ്. മനം മയക്കുന്ന കാഴ്ചകൾ കണ്ടു മടങ്ങാം. തട്ടേക്കാട് പക്ഷി സാങ്കേതത്തിനു സമീപത്ത്

പരന്നുകിടക്കുന്ന പുൽമേട്, അതിനു നടുവിലൂടെ ഒഴുകുന്ന അരുവി, ചേർന്നൊഴുകുന്ന പെരിയാർ, ചുറ്റും മലനിരകൾ, വനം.... പൊളി വൈബിൽ പ്രകൃതിയെ ഒപ്പം നിന്നാസ്വദിക്കാൻ പറ്റിയ ഒരിടം.

തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപത്തായുള്ള ഈ മനോഹരതീരം സഞ്ചാരികളുടെ കിളി പറത്തും എന്നതിൽ സംശയമില്ല. ഏതാനും വർഷങ്ങൾക്കിടയിൽ പ്രശസ്തി നേടിയതാണ് ഈ പ്രദേശം. ഇവിടേക്കിപ്പോൾ ദിനംപ്രതി ആളുകളുടെ ഒഴുക്കാണ്. കൊച്ചുകു ട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവരും നിറഞ്ഞ മനസോടെ ഇവിടെയെത്തുന്നു.

സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഓഫ്‌സീസൺ കാലമാണ് ഇവിടത്തെ സീസൺ എന്ന പ്രത്യേകതയുണ്ട്. ജൂൺ മുതൽ ഡിസംബർ വരെയാണ് വേറിട്ടൊരു ലോകം ഒരുക്കി മിനി സ്വിറ്റ്സർലൻഡ്‌ സഞ്ചാരികളെ മാടിവിളിക്കുന്നത്.

പെരിയാർവാലി ജലസേചന പദ്ധതിയുടെ വൃഷ്ടി പ്രദേശമാണ് മിനി സ്വിറ്റ്സർലൻഡായി മാറുന്നത്. ഭൂതത്താൻകെട്ട് ഡാം തുറന്ന് റിസർവോയറിൽ ജലനിരപ്പ് താഴ്ത്തുമ്പോൾ വൃഷ്ടിപ്രദേശം താത്കാലികമായി കരഭൂമിയുടെ രൂപം പ്രാപിക്കും. ഇവിടെ പുൽനാമ്പുകൾ വളർന്നുവരും. ഏക്കർ കണക്കിന് പ്രദേശം പുൽമേടായിമാറും.

ക്യാമറകൾക്ക് വിസ്മയക്കാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ്. യുവാക്കൾക്ക് ഹരം പകരുന്ന ദൃശ്യഭംഗി. വീഡിയോകളും ഫോട്ടോകളും റീലുകളും എടുക്കാൻ പറ്റിയൊരിടം. ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കംഫർട്ട് സ്റ്റേഷൻ, പാർക്കിങ് സൗകര്യം തുടങ്ങി അടി സ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഈ മനോഹരതീരത്തേക്ക് വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവഹമായിരിക്കും.

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി ഹൈക്കോടതി തള്ളി

ഓണവിപണിക്കായി സപ്ലൈകോയ്ക്ക് 253 കോടി രൂപ; ഇത്തവണയും ഓണക്കിറ്റ്!

ആർ. സുഗതനെ കൊണ്ടുവരുമ്പോൾ വിലങ്ങ് വച്ചില്ല, ഇത് ഇരട്ടനീതി; വിമർശനവുമായി സിപിഎം നേതാവ് വി. ജോയ്

സോപ്പ് പൊടി കലർത്തിയ വ്യാജ പാൽ, കൊഴുപ്പിന് പാം ഓയിലും; മഹാരാഷ്ട്രയിൽ പരിശോധന

വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ; 'ചരിത്രം കുറിച്ച്' ആർ. സുഗതൻ