pressure cooker tea
കൊച്ചി: ആവി പറക്കുന്ന അസല്‍ രുചിയുള്ള ചായ എന്നും മലയാളികളുടെ ഒരു വികാരമാണ്. പ്രത്യേകിച്ചും ചായക്കടകളില്‍ മുതല്‍ കഫേകളില്‍ വരെ ഇന്നും ഉച്ചയ്ക്ക് ശേഷം ചായ തേടി പോകുന്നവരുടെ തിരക്കാണ്. ഇതിനിടെയാണ് ഒരു യുവതി പങ്കുവെച്ച കുക്കര്‍ ചായ ഇന്‍സ്റ്റഗ്രാമില്‍ വൈറലായത്. ഒരു യുവതിയാണ് പ്രഷര്‍ കുക്കറിൽ ചായ ഉണ്ടാക്കുന്നതിനുള്ള തന്‍റെ അസാധാരണമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മീൽസാൻഡ് മൈൽസ്റ്റോൺസ്' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോ വൈറലായിരിക്കുകയാണ്.
യുവതി ഒരു പ്രഷർ കുക്കറിൽ രണ്ട് കപ്പ് വെള്ളം ചേർക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അവർ അതിലേക്ക് രണ്ട് കപ്പ് പാൽ, ചായ ഇലകൾ, പഞ്ചസാര എന്നിവ ചേർക്കുന്നു. അടുത്ത ഘട്ടത്തിൽ ചായയിൽ ഇഞ്ചിയും ഏലയ്ക്കയും ചേർക്കുന്നു. മൂടി അടച്ചതിനുശേഷം, രണ്ട് വിസിൽ വരെ വേവിക്കാൻ അനുവദിക്കുന്നു. പ്രഷര്‍ കുക്കറില്‍ ചായ ഉണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.
പെട്ടെന്ന് ചായ വേണമെന്ന് തോന്നി. അപ്പോള്‍ തോന്നിയ ഐഡിയ. പക്ഷേ അസല്‍ ചായയെന്നാണ് അവര്‍ പറയുന്നത്. അസ്വസ്ഥമായ പ്രഭാതങ്ങളിലോ, ക്ഷീണിച്ച അവസരങ്ങളിലോ ഇത് പരീക്ഷിക്കാവുന്നതാണെന്നും യുവതി പറയുന്നു. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. എതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഭാഗ്യ പരീക്ഷണത്തിനില്ല. നല്ലതായിരിക്കും എന്നിങ്ങനെ പോകുന്നു വീഡിയോയെ കുറിച്ചുള്ള പ്രതികരണങ്ങള്‍.